ബിസിനസ് രംഗത്തിന്റെ നട്ടെല്ലായിട്ടാണ് വാണിജ്യവാഹനങ്ങളെ വിശേഷിപ്പിക്കുന്നത്. വിപണിയുടെ ഗതിയനുസരിച്ച് തന്നെ വാണിജ്യവാഹനത്തിന്റെ വില്പനയെയും ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ നോട്ട് നിരോധനവും ജി.എസ്.ടി. യുടെ അവതരണശേഷവും വാണിജ്യവാഹനത്തിന്റ വില്പന മന്ദഗതിയിലേക്ക് പോവുകയായിരുന്നു. ഇതിന് ചെറിയ മാറ്റമാണ് ചെറിയ വാണിജ്യ വാഹന ശ്രേണിയായ എല്‍ സി വിയില്‍ കണ്ടുവരുന്നത്. ഇത് അശോക് ലെയ്‌ലാന്റ് പോലുള്ള ഇന്ത്യയുടെ സുപ്രധാന വാണിജ്യ വാഹന നിര്‍മാതാക്കള്‍ക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിനെ പിന്‍ഗമിക്കുന്ന മറ്റൊരു വലിയ വാര്‍ത്തയാണ് അശോക് ലെയ്‌ലാന്റ് പുറത്ത് വിട്ടിരിക്കുന്നത്. 2020 മാര്‍ച്ചോടുകൂടി ഇന്ത്യന്‍ സര്‍ക്കാര്‍ ചുമത്തുന്ന ബി.എസ്, വാഹനങ്ങള്‍ മാത്രമായിരിക്കും വിപണിയില്‍ ഉണ്ടാവുക എന്നത്.

ബി.എസ്. 6 ശ്രേണിയില്‍പ്പെടുന്ന പുതിയ ബസ്സുകളും ട്രക്കുകളുമാണ് അശോക് ലെയ്‌ലാന്റ് 2020മോഡലുകളായി അവതരിപ്പിക്കപ്പെടുന്നത്. ഇന്ന് നിലവിലുള്ള മോഡലുകളെക്കാള്‍ അടുത്ത തലത്തിലുള്ള മോഡുലാര്‍ പ്ലാറ്റ്‌ഫോം വാഹനങ്ങളാണ് അവതരിപ്പിക്കപ്പെടുക എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. കൂടുതല്‍ ലാഭകരമായും സുരക്ഷിതമായും ഉപയോഗിക്കാവുന്ന ഈ ട്രക്ക്-ബസ്സുകള്‍ക്ക് ആകര്‍ഷണീയമായ ബ്രാന്‍ഡ് ഐഡന്റിറ്റി ഉള്ള രൂപകല്പന ആയിരിക്കും ഉണ്ടാവുക എന്നാണ് ഈ വാഹനങ്ങള്‍ കാണുമ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ട്രക്ക് ശ്രേണിയുടെ ചിത്രം പകര്‍ത്താന്‍ സാധിക്കാത്തതു കൊണ്ട് ഇവി കാമോഘാഷ് ചെയ്ത വാഹനത്തിന്റ പടമാണ് നല്‍കുന്നത്. 

ഈ പുതിയ മോഡുലാര്‍ പ്ലാറ്റ്‌ഫോമായതുകൊണ്ട് ഉടമസ്ഥന്‍ ആവശ്യപ്രകാരമുള്ള കോണ്‍ഫിഗറേഷന്‍ ചെയ്യാന്‍ സാധിക്കുന്നതും അതിനനുസരിച്ച് ഈ വാഹനം നിര്‍മ്മിക്കാനും സാധിക്കും. ഇതിന് സ്വകാര്യപൂര്‍ണമായ നിര്‍മാണരീതിയും അതില്‍തന്നെ ഇഷ്ടാനുസരണം ക്യാബിനും ലോഡ് ബോഡിയും വീല്‍ബേസും വെക്കാനും സാധിക്കും. എന്‍ജിന് ഗിയര്‍ബാക്‌സ് ആക്‌സില്‍ ഡ്രൈവ് കോണ്‍ഫിഗറേഷന്‍ എന്നിവ ഈ ട്രക്ക് ഉപയോഗിക്കുന്ന മേഖലയും ദൂരവും അനുസരിച്ച് കമ്പനി തിരഞ്ഞെടുക്കുന്നതുമാണ്. 

ബസ്സിന്റെ കാര്യത്തിലും ഇതുപോലെതന്നെ നമുക്കുള്ള ആവശ്യവും ബിസിനസ്സിന്റെ രീതിയും അനുസരിച്ച് ചെയ്യാന്‍ സാധിക്കുന്നതാണ്. സീറ്റിന്റ എണ്ണവും, അതിന്റ ഔട്ടും മറ്റും കമ്പനി കോണ്‍ഫിഗര്‍ ചെയ്ത് കൊടുക്കുന്നതുമാണ്. ഇതെല്ലാമാണെങ്കിലും വാഹനങ്ങളുടെ കൂടുതല്‍ സാങ്കേതികതകളെക്കുറിച്ച് ഈ മോഡലുകളുടെ വിപണനത്തോടെ വെളിപ്പെടുത്തുകയുള്ളൂ. വില ഓരോ മോഡല്‍ അനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ബി.എസ്, 6 ആയതുകൊണ്ടുതന്നെ കൂടുമെന്ന് കാര്യത്തില്‍ തര്‍ക്കമില്ല.