ഔഡി എന്ന ജര്‍മന്‍ ആഡംബരകാര്‍ നിര്‍മാതാക്കളുടെ ഏറ്റവും പ്രചാരത്തിലുള്ള മോഡലായി എ4-ന്റെ സ്‌പോര്‍ട്ടി അവതാര ങ്ങളാണ് 'എ' വിഭാഗം. എ5-ന്റെ മൂന്ന് വ്യത്യസ്ത വേരിയന്റുകളാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. എ5  കാബിയിലെ എന്ന കണ്‍വര്‍ട്ടബിള്‍, എസ് 5 എന്ന 4 ഡോര്‍ കുപെ, ആര്‍ എസ് 5 എന്ന കുപെ ഈ മൂന്ന് സഹോദരങ്ങളില്‍ ഏറ്റവും പ്രായോഗികമായിട്ടുള്ള മോഡലായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് എസ് 5 എന്ന മോഡലാണ്. ഒ ഡി എ4-ന്റെ പ്ലറ്റ്‌ഫോമില്‍ നിര്‍മിച്ചിട്ടുള്ള എസ 5 പെര്‍ഫോര്‍മന്‍സിന്റെയും പ്രായോഗികതയുടെയും മിശ്രിതമാണ്.

എ5-ന് എ4-ന്റെ ഡിസൈന്‍ ഭാഷ്യത്തിന്റ ചെറിയ പരിഷ്‌കൃതഭാവത്തോടെയാണ്  എസ 5 രൂപപ്പെടുത്തിയിട്ടുള്ളത്. ആകര്‍ഷണീയമായ പ്രപ്പോര്‍ഷനോടു കൂടിയ സ്‌പോര്‍ട്ട് ബാക്ക് ബോഡിയോടുകൂടിയതാണ് എസ് 5 സ്‌പോര്‍ട്ട് ബാക്ക് മോഡല്‍. മുന്‍വശത്തെ പൂര്‍ണ ആകര്‍ഷണീയതയും ഔഡിയുടെ വലിയ ബംഗാണ് ഗിലും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റുമാണ്. വശങ്ങളാണ് ഏറ്റവും ആകര്‍ഷണീയമായ ഭാഗം. സ്‌പോര്‍ട്ടി ഭാവം നിറഞ്ഞ ക്യാരക്ടര്‍ലൈനും സ്‌പോര്‍ട്ടി കുപെ റൂഫ്‌ലൈനും ഫ്രയിമില്ലാത്ത ഡാറും സ്‌പോര്‍ട്ട് ബാക് പിന്‍ഭാഗവും കൂടിച്ചേരുമ്പോള്‍ വളരെ വ്യത്യസ്ത ഭാവം എസ്5-ന് നല്‍കുന്നു. പിന്‍വശത്തെ ആകര്‍ഷണീയത നാച്ച്ബാക്ക് ആയിട്ടുള്ള ബട്ട് ഡോറാണ്. അതിന് അനുയോജ്യമായ ടെയില്‍ലൈറ്റും എക്‌സാസ്റ്റ് പൈപ്പുമാണ് എസ് 5-നുള്ളത്. 18 ഇഞ്ച് സ്‌പോര്‍ട്ട് അലോയി വീലാണ് എസ്5-ല്‍ഉള്ളത്ഭ

 ഉള്‍വശത്തെ മുഖ്യാകര്‍ഷണം നിര്‍മാണ ഗുണനിലവാരമാണ്. ഒഡിയുടെ പ്രസിദ്ധമായ ഗു ണനിലവാരം നിര്‍മാണത്തിലെ പോലെത്തന്നെ വസ്തുക്കളുടെയും ഗുണനിലവാരത്തില്‍ കാണാന്‍ സാധിക്കും. 

എ4-ല്‍ കണ്ടത്തരത്തിലുള്ള ഡാഷ് ഡിസൈനാണ് എസ്5-ല്‍ ഉള്ളത്. ഔഡിയുടെ പ്രശസ്തമായ വെര്‍ച്വല്‍ കോക്പിറ്റ് എന്ന  എല്‍സിഡി മീറ്റര്‍ കണ്‍സോളും  എംഎംഐ സീനും എസ്5-ല്‍ ഉണ്ട്. പൂര്‍ണമായി എയര്‍വെ ന്റ് രൂപത്തോടുകൂടിയ ഡാഷ് ഡിസൈന്‍ പുത്തന്‍ തലമുറ ഒഡിയുടെ ഭാഷ്യമാണ്. ആകര്‍ഷണീയമായതും ആഡംബര ബോട്ടുകളായ യോട്ടിനെ അനുസ്മരിപ്പിക്കുന്ന ഗിയര്‍ ലിവറാണ് എസ5-നുള്ളത്. മറ്റൊരു ആകര്‍ഷണീയത എസ്5-ന്റെ മുന്‍സീറ്റുകളാണ്. സ്‌പോര്‍ട്ട് സീറ്റാണ് ഇതില്‍ വരുന്നത്. പിന്‍സീറ്റ് രണ്ടുപേര്‍ക്കാണ് ഉചിതം. അതില്‍ കാഴ്ചയിലുള്ളതിനേക്കാം സ്ഥലസൗകര്യമുണ്ട്. ഈ വിഭാഗത്തില് ഏറ്റവും വലിയ ബൂട്ടും ഇതിലാണുള്ളത്.

എസ 5്-ന്റെ ഹൃദയം വരുന്നത് 3 ലിറ്റര്‍ ടിഎസ്എഫ്‌ഐ ഹൈ പെര്‍ഫോര്‍മന്‍സ് പെട്രോള്‍ എന്‍ജിനാണ്. 350 എച്ച്.പി. കരുത്തും 500 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. 0-100 വേഗമെത്താന്‍ വെറും 4.7 - സെക്കന്‍ഡ് മാത്രം എടുക്കുന്ന എസ്5-ന്റ കൂടിയ വേഗത 250കി.മീ. ആണ്. 135 കി.മീ. ഇന്ധനക്ഷമത അവകാശപ്പെടുന്ന ഔഡി - എസ്5 ന് യഥാര്‍ഥത്തില്‍ 8 കി.മീ. മാത്രമാണ് ലഭിച്ചത്. 84.64 ലക്ഷം രൂപ മുംബൈയില്‍ വരുന്ന ഓഡി - എസ് പോര്‍ട്ട് ബാക്കിനെ ഏറ്റവും പ്രായോഗികമായ ഔഡി പെര്‍ഫോര്‍മന്‍സ് കാറാണ്.