സ്‌പോര്‍ട്‌സ് കാര്‍, ഡ്രീം കാര്‍ എന്നെല്ലാം പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ഫെരാരിയും ലംബോര്‍ഗിനിയും മെക്കാനും പൊര്‍ഷെയുമെല്ലാം വന്നേക്കാം. എന്നാല്‍, ഈ കൂട്ടത്തില്‍ നിത്യവസന്തമായി നില്‍ക്കന്നതും ഏറ്റവും പ്രായോഗിക മോഡലായി മുദ്രകുത്തപ്പെ്ട്ടിട്ടുള്ള ഒരേഒരു കാറാണ് പോര്‍ഷ 911. എന്റെ ഈ അഭിപ്രായത്തോട് ഭിന്നിച്ചു നില്‍ക്കുന്നവര്‍ അധികമാരും ഉണ്ടാവില്ല. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാവെന്നതില്‍ ഉപരി ഫര്‍ഡിനാന് പാര്‍പ്പ് പോലെയുള്ള വാഹനലോകത്തിലെ ഏറ്റവും വലിയ പ്രതിഭകളില്‍ ഒരാളുടെ പാരമ്പര്യത്തില്‍ പടുത്തുയര്‍ത്തിയ പോര്‍ഷ എന്ന കാര്‍ ബാന്റിന്റെ ഏറ്റവും വലിയ വിജയമാണ് 911 എന്ന മോഡല്‍. 1963 ആദ്യം പുറത്തുവന്നിട്ടുള്ള 911ന്റ 8-ാം തലമുറ മോഡലായ '992 സീരീസില്‍പ്പെടുന്ന പുത്തന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയുണ്ടായി. 911 ക എസ്-ന് 1.32 കോടിയും 911 കരെറ എസ് കാബ്രിയെല് 1.99 കോടി രൂപയുമാണ് വില.പോര്‍ഷെ 911ന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇന്ന് വരെ മാറ്റം വരാത്ത ഡിസൈന്‍ ഭാഷ്യമാണ്. 

ഭൂമിയില്‍ ചില രൂപങ്ങള്‍ക്ക് ഉള്ള വ്യക്തിത്വത്തെപോലെയാണ് 911ന്റ രൂപം, ഈ 992 എന്ന പുത്തന്‍ 911ലും ഈ രൂപം നിലനിര്‍ത്തിയിട്ടുണ്ട്. വലിയ ഹെഡ്‌ലൈറ്റ് ഇപ്പോള്‍ എല്‍ഇഡി ആണ്. ചിരിനില നിര്‍ത്തുന്ന മുഖത്തിന് കുടുതല്‍ ഷാര്‍പ്പാക്കുന്ന ലൈനുകളാണ് പുതിയ 911ല്‍ ഉള്ളത്. വീതിയുള്ള എയര്‍ന്റും അതിലെ മെഷ് ഗ്രില്ലും സ്‌പോട്ടിഭാവം നിലനിര്‍ത്തുന്നു. വശങ്ങളുടെ ഒരു പ്രത്യേകതയാണ് പ്രക്ഷോഷന്‍, അത് 911ല്‍ എക്കാലത്തെയും പോലെ പിന്നിലേക്ക് ചാഞ്ഞിരിക്കുന്നു. ബോഡിലൈനുകള്‍ ഒന്നും ഇല്ലാത്ത ക്ലീന്‍ പ്രാബൈലും പിന്നിലേക്ക് തടിച്ച ഹിപ്പും ആകര്‍ഷണീയമാണ്. പിന്‍വശത്ത് പുതിയ നേരിയ എല്‍ഇഡി ടെയില്‍ ലൈറ്റും പൊങ്ങി നില്‍ക്കുന്ന പോര്‍ഷെ ലോഗോയും സൂപ്പറായിട്ടുണ്ട്. 911ന്റ ഉള്‍വശത്തിലാണ് കാലാന്തരമായ മാറ്റങ്ങള്‍ വന്നിട്ടുള്ളത്. ഈ പുതിയ 992ലും ഉള്‍വശമാണ് തികച്ചും മാറ്റി പണിതിട്ടു ള്ളത്. ഈ ഊാവശത്തിന്റ മുഖ്യാകര്‍ഷണം നടുവില്‍ വന്നിരിക്കുന്ന ടച്ച് സ്‌ക്രീനാ ണ്. ഇതില്‍ കാറിന്റെ ഒട്ടന വധികാര്യങ്ങള്‍ ഉപയോഗി ക്കാം. ഇതിന്റെ താഴെയായി സെന്റര്‍ കണ്‍സോളില്‍ സ്വിച്ചുകള്‍ എല്ലാം വളരെ വൃത്തിയായി അണിയിച്ചിട്ടണ്ട്. 

പുതിയ 911ലെ പുതിയ ടച്ച് ഗിയര്‍ ലിവറാണ് ഉള്ളത്. പുതിയ മൂന്ന് പോക്ക് മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിങ്ങ് വീലും പുതിയ മീറ്റര്‍ കണ്‍സോളും പാരമ്പര്യം നിലനിര്‍ത്തുന്നുണ്ട്. മറ്റൊരു ആകര്‍ഷണം ഡാഷിന്റെ മുകളില്‍ ഉള്ള സ്റ്റോപ്പ് വാച്ചാണ്. മികച്ച ഗുണനിലവാരം വസ്തുക്കളിലും നിര്‍മ്മാണത്തിലും നിലനിര്‍ത്തിയിട്ടുള്ള 911ന്റെ ഉള്‍വശം നിറത്തിലും ടിമ്മിലും ഇഷ്ടാനുസരണം അണിയിച്ചെടുക്കാം. രണ്ട് സീറ്റുകള്‍ മാത്രമാണ് മുതിര്‍ന്നവര്‍ക്ക് ഉള്ളത്. കൊച്ചു കുട്ടികള്‍ക്ക് പറ്റുന്ന രണ്ട് ചെറിയ സീറ്റുകളുണ്ട്. 3 ലിറ്റര്‍ ട്വിന്‍ ടര്‍ബൊ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് 992ല്‍ ഇപ്പോള്‍ വന്നിട്ടുള്ളത്. 450 പിഎസ് കരുത്തും 530 എന്‍എം ടോര്‍ക്കുമാണ് ഉള്ളത്. ഈ എഞ്ചിനോട് ഘടിപ്പിച്ചിട്ടുള്ളത് പോര്‍ഷെയുടെ 5 സ്പീഡ് പിടികെ ഗിയര്‍ബോ ക്‌സാണ്. ഈ എഞ്ചിന്‍ ഗിയര്‍ ബോക്‌സിന് 2 വീലും 4 വീല്‍ഡവും വരുന്നുണ്ട്. കരെറ എസ്‌ന് 0-100 കിമി വേഗമെത്താന്‍ 3.7 സെക്കന്റ്, കരെറ എസ് കാബിയാക് 3.8 സെക്കന്റുമാണ്. കരെറ 4എസിന് 3.6 സെക്കന്റും കരെറ 4 എസ് കാബിയോ 3.8 സെക്കന്റുമാണ്. കൂടിയ വേഗത 304 മുതല്‍ 308 കിമി വ്യത്യസ്ത വേരിയന്റിനുണ്ട്.പൊര്‍ഷയുടെ 911, 911 ടര്‍ബോ , 911 ജിടി എന്നിങ്ങനെ വ്യത്യസ്ത വേരിയന്റുകള്‍ പിന്‍തുടരാനുണ്ട്. എങ്ങനെ ആയാലും 911 ഒരു നിത്യവസന്തമായി തുടരുന്നതാണ്.