ഫോര്‍ഡ് ഇന്ത്യയില്‍ പ്രവേശിച്ചതിന് ശേഷം ആദ്യം നേരിട്ടിരുന്ന വെല്ലുവിളിയില്‍നിന്ന് കരകയറാന്‍ സഹായിച്ചിട്ടുള്ള മോഡലായിരുന്നു ആദ്യ തലമുറ ഫിഗോ ഹാച്ച്ബാക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന പൂരസ്‌കാരമായ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ (ICOTY) 2011ല്‍ നേടിയ ഫോര്‍ഡ് ഇന്ത്യയുടെ അഭിമാനമായി മാറിയിട്ടുള്ള ഫിഗോയുടെ പിന്‍ഗാമിയായി വന്നിട്ടുള്ള പുതിയ ഫിഗോയൊ അല്‍പ്പം കൂടി പരിഷ്‌കരിച്ച മോഡല്‍ ഇന്ന് വിപണിയില്‍ എത്തിയിരിക്കുകയാണ് . വളരെ ആകര്‍ഷണീയമായ 5.15 ലക്ഷം രൂപ മുതല്‍ 8.09 ലക്ഷം രൂപ വരെയാണ് പുതിയ ഫിഗോയ്ക്ക് നല്‍കിയി ട്ടുള്ള വില.

പുതിയ ഫിഗോയുടെ മാറ്റ ങ്ങള്‍ വിരലില്‍ എണ്ണാവുന്ന തേയുള്ളൂ. അതിന് കാരണം ഫിഗോ ഇന്ന് വിപണിയില്‍  ഉള്ളതില്‍ മുന്‍നിരയില്‍ നില്‍ക്കാവുന്ന മോഡലായത് കൊണ്ടായിരുന്നു. അത ് കാരണം ഫിഗോയുടെ രൂപത്തില്‍ കാര്യമായ ഒരു മാറ്റവും ഫോര്‍ഡിന് ചെയ്യേണ്ടിവന്നിട്ടില്ല. എന്നാല്‍, ആകര്‍ഷകമാക്കാനുള്ള ചെറിയ ചില പൊടിക്കെകെ നല്‍കിയിട്ടുമുണ്ട്. ഇതില്‍ ഏറ്റവും ആകര്‍ഷണീയമായിട്ടുള്ളത് ബ്ലൂ എന്ന ടിം ടൈറ്റാനിയം വേരിയന്റില്‍ വന്നതാണ്. കറുപ്പിച്ച പുതിയ ഗ്രില്ലും പുതുക്കിയ ബമ്പറിലെ നീല നിറത്തി ലുള്ള ആക്‌സന്റും അതിന്റെ ചുറ്റുമുള്ള കറുപ്പ് നിറവും സ് ഈ പാര്‍ട്ടിയും ആകര്‍ഷണീയവും ആയിട്ടുണ്ട്. പിന്നിലെ ബമ്പറിലും ഇത്തരത്തിലുള്ള കറുപ്പ്‌ലൈനിങ്ങും നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന കാര്‍ മോഡലുകളില്‍ ഉള്ളത്‌പോലെ റൂഫില്‍ കറുപ്പ് നിറം നല്‍കിയതും കറുപ്പ് നിറത്തിലുള്ള 15 ഇഞ്ച് അലോയി വീല്‍ നല്‍കിയതും ഫിഗോയുടെ ആകര്‍ഷണീയ തയും യുവത്വവും വര്‍ദ്ധിച്ചിട്ടുണ്ട്. മറ്റു വേരിയന്റുകളില്‍ 14 ഇഞ്ച് വീലുകളാണ് ലഭ്യം.

ആറു വ്യത്യസ്ത നിറത്തില്‍ വരുന്ന ഫിഗോയില്‍ മൂന്ന് നിറത്തില്‍ മാത്രമാണ് ബ്ലൂ ടിം ലഭ്യമായിരിക്കുന്നത്. ബ്ലൂവിന് ആ പോര്‍ട്ടി സ്റ്റിക്കറും നല്‍ കിയിട്ടുണ്ട്. ഉള്‍വശത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ആകെ കാഴ്ചയില്‍ കാണുന്ന മാറ്റം കറുപ്പ് അഫോളാറ്ററിയില്‍ ബ്ലൂ  എന്ന ലോഗോ നീല നിറത്തില്‍ നല്‍കിയതാണ്. ഇതിന് പുറമെ ഡോര്‍പ്പാഡില്‍ നീല ആക്‌സന്റ് നല്‍കിയിട്ടുമുണ്ട്. 7 ഇഞ്ച് ടച്ച് സ്‌ക്രീനായിട്ടുള്ള ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് ഫിഗോയില്‍ ഉള്ളത്. ഇതില്‍ റിവേഴ്‌സ് ക്യാമറയും മ്യൂസിക്‌സിസ്റ്റവും മറ്റ് പ്രവര്‍ത്തനങ്ങളും ലഭ്യമാണ്. എന്നാല്‍, ആന്‍ഡ്രോയിഡ് ഓട്ടോയും

ആപ്പിള്‍ കാര്‍പ്ലേയും ബന്ധപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇരുപതോളം സ്റ്റോറേജ് സൗകര്യവും എഞ്ചിനിയര്‍മാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, വാഹന പ്രേമിക്ക് ഇഷ്ടപ്പെടുന്ന സീറ്റുകളും ഡ്രൈവിങ്ങ് പൊസിഷനുമാണ് ഫിഗോയ്ക്കുള്ളത്. മൂന്ന് വ്യത്യസ്ത എഞ്ചിനുകളാണ് ഫിഗോയില്‍ വരുന്നത്. രണ്ട് പെട്രോളും ഒരു ഡീസലും. പെട്രോളില്‍ 1.2 ലിറ്റര്‍ എഞ്ചിന് 96 എച്ച്.പി. കരുത്തും 120 എന്‍.എം. ടോര്‍ക്കാണുള്ളത്. ഇതിനോട് 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ് ഘടിപ്പിച്ചിട്ടുള്ളത്. 24.4 കിമി ആണ് ഇന്ധനക്ഷമതയായി അവകാശപ്പെടുന്നത്. ഇതിന് പുറമെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മുമ്പുള്ളതാണ്. ഈ എഞ്ചിനോട് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് നല്‍കിയിരിക്കുന്നു. ഡീസല്‍ മോഡല്‍ 1.5 ലിറ്റര്‍ എഞ്ചിനാണ്. 110 എച്ച്.പി. കരുത്തും 215 എന്‍എം ടോര്‍ക്കുമുള്ള - ഈ എഞ്ചിനാണ് ഈ വിഭാഗത്തിലെ ഏറ്റവും കരുത്തുള്ള ഡീസല്‍ എഞ്ചിന്‍. ഈ വിഭാഗത്തിലെ മികച്ച ഡ്രൈവേഴ്‌സ് കാറില്‍ ഒന്നായ ഫോര്‍ഡ് ഫിഗോ ഇന്നും ചെറുപ്പം നിലനിര്‍ത്തി നീല തൂവല ണിത്ത് പറക്കുകയാണ്.