'എസ്.യു.വി.' എന്ന് മൂന്ന് അക്ഷരമാണ് ഇന്ന് എല്ലാഇടത്തും സുലഭമായി കേട്ടു വരുന്നത്. എന്നാല്‍, മഹീന്ദ്ര തങ്ങളുടെ ചുണക്കുട്ടന്മാര്‍ വിളിക്കുന്നത് എക്‌സ് യു വി എന്ന പേരിലാണ്. മാരുതി വിറ്റാര ബ്രെറ്റ്‌സയും ഹുണ്ടായി കട്ടയും അടങ്ങുന്ന ഇന്നത് ഏറ്റവും തരംഗം തുളുമ്പുന്ന വിഭാഗത്തിലേക്കാണ് മഹീന്ദ്ര അവരുടെ പുതിയ എസ് യു വി അവതരിപ്പിച്ചിട്ടുള്ളത്. മഹീന്ദ്ര എക്‌സ്യുവി 300 എന്ന ചെറിയ എസ്.യു.വി. മഹീന്ദ്രയ് പുതിയ ഒരു വിഭാഗം തുറന്ന് കൊണ്ട് വന്നിട്ടുള്ള പുതിയ എക്‌സ് യു വി 300 മഹീന്ദ്രയുടെ ഉടമസ്തതയിലുള്ള കൊറിയന്‍ വാഹന നിര്‍മാതാക്കളായ 
സാങ്ങ്‌യൊങ്ങിന്റെ ടിവാളിനെ അടിസ്ഥാനമാക്കിയിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ടിവാളിനെ മഹീന്ദ്ര ആക്കിയപ്പോള്‍ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളാണ് നല്‍കിയിട്ടുള്ളത്. മുന്‍വശത്തില്‍ മുഖ്യാകര്‍ഷണമായി നില്‍ക്കുന്നത് ഇതിലെ എല്‍ഇഡി ഡേടൈം റണിങ്ങ് ലൈറ്റാണ്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്നത് സ്റ്റഡഡ് ക്രോം ഗ്രില്ലും വലിയ എയര്‍വെന്റും അതിന്റ ക്രാം സ്റ്റെപ്പും അതിലെ ഫോഗ്ലൈറ്റും നല്‍കിയിട്ടുണ്ട്. വശങ്ങളില്‍ മഹീന്ദ്ര ഡിസൈനിങ്ങ് അസ്പതമാക്കിയതായി പറയുന്നത് ചീറ്റപുലിയെയാണ്. ചീറിപ്പായുന്ന ചീറ്റപുലിയുടെ പേശി നിര്‍ഭരമായ രീതിയിലാണ്. വശങ്ങള്‍
ഒരുക്കിയിട്ടുള്ളത്. രണ്ട് വീല്‍ ആര്‍ച്ചിലും തെളിയുന്ന തരത്തിലാണ് മെനഞ്ഞെടുത്തിട്ടു ള്ളത്. എസ് യുവിയുടെ ഭാവം ലഭിക്കുന്ന ഇരുവശങ്ങളിലും പരന്ന റൂഫ്‌ലൈനും അതില്‍ വെള്ളനിറം നല്‍കുകയും റൂഫ് റെയിലും നല്‍കിയിട്ടുണ്ട്. ഇതിന്റ പിന്‍വശത്തില്‍ വ്യ ത്യസ്തമായ ടെയില്‍ലൈറ്റും വലിയ ബമ്പറും ആകര്‍ഷണീ മായ ബൂട്ട് ഇടവുമാണ് ഉള്ളത്. വലിയ ഒരു ബൂട്ടും മഹീന്ദ്ര ഇതില്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന മോഡലുകളില്‍ അലോയി -- വീലും നല്‍കാന്‍ മഹീന്ദ്ര മറന്നിട്ടില്ല.

മഹീന്ദ്ര എക്‌സ് യുവി - 300ന്റ ഉള്‍വശത്തില്‍ വളരെ വ്യത്യസ്തമായ ദാവമാണ് നല്‍കിയിട്ടുള്ളത്. മറ്റു മഹീന്ദ്രയില്‍ കണ്ടതില്‍നിന്ന് വളരെ വ്യത്യ സ്ത്രമായ ഉള്‍വശമാണ് ഇതില്‍ ഉള്ളത്. ഇതിന്റ ഇന്‍ഫൊടെ
യിന്റ്‌മെന്റ് സിസ്റ്റമാണ് ഈ ഉള്‍വശത്തിന്റെ മുഖ്യാകര്‍ഷണം. നമ്മുടെ സ്മാര്‍ട്ട് ഫോണും സ്മാര്‍ട്ട് വാച്ചുമായി ഘടിപ്പിച്ചുകഴിഞ്ഞാല്‍ ഈ സിസ്റ്റത്തിന്റ ഉപയോഗം കൂടുതല്‍ നന്നായി ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിന്റ പുറമെ ആപ്പിള്‍ കാര്‍പ്ലെയൂം ആന്‍ഡ്രോയിഡ് ഓട്ടോയും ഉപയോഗിക്കാം. റിവേഴ്‌സ് ക്യാമറ, മുന്‍ പാര്‍ക്കിങ്ങ് സെന്‍സര്‍, സ്റ്റിയറിങ്ങ്
കം കാണിക്കുന്ന ഗ്രാഫിക്ക്, റൂഫ്, ഇരട്ട സോണ്‍ ഏസി തുടങ്ങിയ ഒട്ടനവധി ഫീച്ചറു കള്‍ നിറഞ്ഞതാണ് ഉള്‍വശം. ഉയര്‍ന്ന ഗുണനിലവാരമുള്ള വസ്തുക്കളും നിര്‍മ്മാണവും മറ്റൊരു മഹീന്ദ്രയിലും കാണാ
ത്തവിധം ഉയര്‍ന്നതും ആഗോള നിലവാരമുള്ളതുമാണ്. മികച്ച യാത്രാസുഖം നല്‍കുന്ന മുന്‍സീറ്റും മൂന്ന് പേര്‍ക്കിരിക്കാവുന്ന പിന്‍സീറ്റുമാണ് മഹീന്ദ്ര എക്‌സ് യുവിക്ക് നല്‍കിയിട്ടുള്ളത്. ഒരുപാട് സ്റ്റോറേജുകള്‍ നല്‍കിയിട്ടാണ് മഹീന്ദ്ര എക്‌സ് - യുവി300ക്ക് നല്‍കിയിട്ടുള്ളത്.

രണ്ട് വ്യത്യസ്ത എഞ്ചിനുകളാണ് മഹീന്ദ്ര ഈ കൊച്ച് എസ് യുവിയില്‍ നല്‍കിയിട്ടുള്ളത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 110 എച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് ഉള്ളത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 150 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമാണ് ഉദ്പാദിപ്പിക്കുന്നത്. ഈ രണ്ട് എഞ്ചിനും 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് നല്‍കി യിട്ടുള്ളത്. മികച്ച റിഫൈന്‍
മന്റ് ഉള്ള എഞ്ചിനുകളാണ് ഇതില്‍ ഉള്ളത്. ഇത്തരമൊരു എസ് യുവിക്ക് അനുസരിച്ചുള്ള എഞ്ചിന്‍ ഗിയര്‍ബോക്‌സമാണ് ഇതിലുള്ളത്.
ഇന്ത്യന്‍ റോഡിലേക്കായി മാറ്റംവരുത്തിയിട്ടുള്ള സസ്‌പെന്‍ഷനാണ് ഇതിലു ള്ളത്. യാത്രാസുഖത്തിനും സ്പീഡില്‍ വളവുകളില്‍ നല്ല ഡ്രൈവ് ആസ്വദിക്കാവുന്നതാണ് ഈ സസ്‌പെന്‍ഷന്‍. മൂന്ന് വ്യത്യസ്തയും ശരിക്കും മനസ്സിലാകാവുന്ന തരത്തിലുമുള്ള സ്റ്റിയറിങ്ങാണ് ഇതില്‍ വരുന്നത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമാണ് എക്‌സ് യുവി300ക്കുള്ളത്. എയര്‍ബാഗും കുട്ടികളുടെ സീറ്റിനായ ഐസൊഫിക്‌സ് തുടങ്ങിയ എബിഎസ്, ഇബിഡി തു ടങ്ങിയ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഇതിലുണ്ട്. 7.90 ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് മഹീന്ദ്ര എക്‌സ് - യുവി300ന്റ വിലവരുന്നത്.