സ്വപ്നം കാണാത്തവരായി നമ്മളില്‍ ആരും തന്നെയില്ല, നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം പഠിപ്പിച്ചിട്ടുള്ളതും സ്വപ്നം കണ്ട് പഠിക്കാനുമാണ്. അതുകൊണ്ടുതന്ന വാഹന കമ്പമുള ആളുകളെല്ലാം തന്ന സ്വപ്നം കാണുന്ന ചുരുക്കം ചില വാഹനങ്ങള്‍ ഉണ്ട്. അതില്‍ കൈയെത്താത്ത ഉയരത്തില്‍ നില്‍ക്കുന്ന ഒരു വാഹനമുണ്ടെങ്കില്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു കാറാണ് ഫെരാറി. കുട്ടികള്‍ ഉള്ള ഒരു കുടുംബനാഥനായ ഒരാള്‍ കാണുന്ന സ്വപ്നത്തിലെ ഫെറാറി ഏതാകും എന്ന് ചോദിച്ചാല്‍ ഉള്ള വളരെ ചുരുക്കം ചില ഉത്തരങ്ങളില്‍ ഏറ്റവും പുതിയ മോഡലായ ഫെരാരി ജിടിസി 4 ലുസൊ ആണ് ഒരു വ്യത്യസ്തത യുവേണ്ടി ഈ ആഴ്ച ഞാന്‍ കൊണ്ടുവന്നിട്ടുള്ളത്. ഫെരാറിന് ഇന്ത്യയില്‍ രണ്ട് വില്‍പനകേന്ദ്രങ്ങളാണ് ഉള്ളത്. മുംബൈയിലും ഡല്‍ഹിയിലും ഈ രണ്ട് കേന്ദ്രങ്ങളും ഫെരാറി മിഡില്‍ ഈസ്റ്റിന്റ കൈപ്പിടിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതുകൊ
ണ്ടുതന്നെ ഈ ടെസ്റ്റ്ഡു വിനായി ദുബായിലേക്കാണ് ക്ഷണിച്ചിരുന്നത്. ഫെരാറി ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച ഒരു മോഡലും കൂടിയാണ് ജിടിസി 4 ലൂസാ എന്ന നാല് സീറ്റ് സൂപ്പര്‍കാര്‍. നാല് സിറ്റാണെങ്കിലും ഫെരാരിയുടെ എല്ലാ വീര്യവും അടങ്ങിയിട്ടുള്ള ഒരു മോഡല്‍ തന്നെ യാണ് ഈ ഇറ്റാലിയന്‍ സ്വര്‍ണക്കുതിര. 2016-ല്‍ അവതരിപ്പിച്ച ജിടിസി 4 ലൂസാ ഇന്ത്യയില്‍ ഈ വര്‍ഷമാണ് എത്തിയത്. 2016-ല്‍ ആദ്യം അവ തരിപ്പിക്കുമ്പോള്‍ ഉണ്ടായിരുന്നത് അന്യംനിന്ന് പോകുന്നതും എന്നാല്‍ ഏതൊരു വാഹനപ്പ മിയെയും ഉത്തേജിപ്പിക്കുന്ന വി 12 നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ്. 6.3 ലിറ്ററുഉള്ള ഈ എഞ്ചിന്‍ 690 എച്ച്പിയും 700 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. പിന്നീട് 2017-ല്‍ ഒരു എഞ്ചിന്‍കൂടി ജിടിസി 4 ലൂസായില്‍ അവതരിപ്പിക്കുകയുണ്ടായി. 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബൊ വി - 3 എഞ്ചിന് 610 എച്ച്പി കരുത്തും 760 എന്‍എം ടോര്‍ക്കും ശേഷിയുണ്ട്. ഈ രണ്ട് എഞ്ചിനും ഘടിപ്പിച്ചിട്ടുള്ളത് 7 സ്പീഡ് ഡുവല്‍ കച്ച് ഗിയര്‍ ബാങ്കിലേക്കാണ്. 0-100 കി. മീ. വേഗമെത്താന്‍ വി 12ന് 3.4 സെക്കന്‍ഡും വി 8ന് 3.5 സെക്കന്‍ഡും മാത്രം മതി വി 12ന് കൂടിയ വേഗത മണിക്കുറില്‍ 335 കി.മി. വി 5ന് 320 കി.മി. ആണ്. 


ഫെരാരിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷ്യമാണ് പുതിയ ജിടിസി 4 ലുസൊയ് നല്‍കിയിട്ടുള്ളത്. ഇത് പുറത്തും അകത്തും വ്യക്തമാവുന്ന തരത്തിലാണ് ഈ സൂപ്പര്‍കാര്‍ അണിയിച്ചിരിക്കുന്നത്. മുന്‍വശത്ത് ചിരിക്കുന്ന ഭാവം ലഭിക്കുന്ന വീതികൂടിയ ഗ്രില്ലാണ് ഉള്ളത്. അതിനോട് ചേര്‍ന്ന് ബൂമറാങ്ങ് പോലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റും വളരെ ആകര്‍ഷണീയമാക്കിയിട്ടുണ്ട്. വലിയ ബോണറ്റാണ് ജിടിസി 4 ലൂസായ് വരുന്നത്. ഇതിന് കാരണമായിട്ടുള്ളത് ഈ കാര്‍ മറ്റുള്ള മിക്ക ഫെരാരിയില്‍ നിന്ന് വ്യത്യസ്തമായി ഈ ഫെരാറി - Dന്‍ എഞ്ചിന്‍ മോഡലാണ്. വശങ്ങളില്‍ ഫെരാറിയുടെ ക്യാരക്ടര്‍ നിലനില്‍ക്കുന്ന തരത്തിലുള്ള എല്ലാ ക്രമീകരണവും കാണാം. ഉയരം കുറഞ്ഞതും എന്നാല്‍, സാധാരണയില്‍ നിന്ന് നീളം കൂടിയതും എന്നാല്‍, പാര്‍ട്ടിയുമാണ്. പിന്‍വശത്തേക്ക് എത്തുമ്പോള്‍ നാല് സീറ്റ് കാറായതുകൊണ്ട് ഉയര്‍ന്നുനില്‍ക്കുന്ന റൂഫ്‌ലൈന്‍ ആണെങ്കിലും പിന്‍വശത്തെത്തുമ്പോള്‍ പാര്‍ട്ടി ഭാവം തിരിച്ച് ലഭിക്കുന്നുണ്ട്. പിന്നില്‍ രണ്ട് ഇരട്ട വൃത്താകൃതിയിലുള്ള ടെയില്‍ ലൈറ്റാണ് വരുന്നത്. ബുട്ടും അതില്‍ ചെറിയ കുടുംബത്തിന് ചെറിയ യാത്ര നടത്താനുള്ള ലഗേജ് സ്ഥലവും ഉണ്ട്. 21ഇഞ്ച് വീലാണ് വരുന്നത്. എന്നാല്‍, പിന്നിലും മൂന്നിലും വ്യത്യസ്ത ടയര്‍ സൈസാണ് ഉള്ളത്. 


ഉള്‍വശത്തില്‍ നാലുപേര്‍ക്ക് ഇരിക്കാവുന്ന സ്ഥലസൗകര്യമാ ണ് ഫെരാറി ഒരുക്കിയിരിക്കുന്നത് മുന്‍വശത്തിലെ സീറ്റുകള്‍ വളരെ സുഖപ്രദമാണ്. അത് ഇഷ്ടാനുസൃതം ക്രമീകരിക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍, പിന്‍സീറ്റില്‍ ആാടിയോ കൂടുതല്‍ ഉള്ള ആളിന് അല്പം ബുദ്ധിമുട്ടായിരിക്കും. പൂര്‍ണമായും ഗ്ലാസ് ഉള്ള പാനോരമിക് സണ്‍റൂഫ് ഉള്ളതുകൊണ്ട് പിന്നില്‍ ഇടുക്കം തോന്നിക്കില്ല. ഫെരാരിയുടെ പുതിയ ഇന്റീരിയര്‍ ഡിസൈനാണ് ഈ ഉള്‍വശത്തില്‍ ഉള്ളത്. ഫോര്‍മുല-വണ്‍ കാറിന്റെ മാതൃകയിലുള്ള സ്റ്റിയറിങ്ങില്‍ ഹെഡ്‌ലൈറ്റ് ഇന്‍ഡിക്കേറ്റര്‍ മുതല്‍ ഡ്രൈവ് മോഡ് വരെ ക്രമീകരിക്കാനുള്ള സംവിധാനമുണ്ട്. പുതിയ 12 ഇഞ്ച് ടച്ച് സ്‌ക്രീനില്‍ എല്ലാവിധ ഇന്‍ഫൊടെയിന്‍മെന്റ് ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്. എയറോപ്ലെയിന്‍ എഞ്ചിനെ അനുസ്മരിപ്പിക്കുന്ന എയര്‍വെന്റും ഗിയര്‍ കണ്‍ട്രോള്‍ ബട്ടണും വലിയ മീറ്ററുകളും പെഡല്‍ ഷിഫ്റ്റും കൂടിച്ചേരുമ്പോള്‍ ശരിക്കും റോഡില്‍ ഓടുന്ന ജെറ്റ് പ്ലെയിനില്‍ ഇരിക്കുന്ന പ്രതീതിയാണ് ലഭിക്കുന്നത്. ഇഷ്ടമുള്ള നിറവും സ്റ്റിച്ചും തെരഞ്ഞെടുത്ത് ഉള്‍വശം ഒരുക്കാനും ഫെറാറിയില്‍ സാധിക്കുന്നതാണ്. ഫെരാരി ജിടിസി 4 ലൂസായുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 4.2 കോടി രൂപ മുതല്‍ 5.2 കോടിരൂപ വരെയാണ്. കേരളത്തിന് മുംബൈ ഡിലറായ നവനീത് മോട്ടോഴ്‌സാണ് വില്‍പനയും വില്‍പനാനന്തര സര്‍വീസും നല്‍കുന്നത്.