ഐ.പി.എലിന്റെ ഈ സീസൺ കഴിഞ്ഞാൽ വിരാട് കോലി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റൻസ്ഥാനം ഒഴിയും. ഞായറാഴ്ച രാത്രി അപ്രതീക്ഷിതമായാണ് തീരുമാനം വന്നത്. ടീമിന്റെ ട്വിറ്റർ ഹാൻഡിലിലൂടെ കോലിതന്നെ ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു.

2013-ൽ ബാംഗ്ലൂർ ടീമിന്റെ നായകനായ കോലി എട്ടു സീസണുകളിൽ തുടർച്ചയായി ടീമിനെ നയിച്ചു.

ഈയിടെ ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോലി വ്യക്തമാക്കിയിരുന്നു.