ദുബായ്: ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തുടർച്ചയായി അർധസെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി (73, 77) ട്വന്റി 20 ക്രിക്കറ്റ് റാങ്കിങ്ങിൽ അഞ്ചാം റാങ്കിലെത്തി.

ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാൻ ഒന്നാംസ്ഥാനത്ത് നിൽക്കുന്നു. ഇന്ത്യയുടെ കെ.എൽ. രാഹുൽ നാലാംസ്ഥാനത്തുണ്ട്. ബൗളിങ്ങിൽ അഫ്ഗാനിസ്താന്റെ റാഷിദ് ഖാൻ ഒന്നാം റാങ്കിൽ തുടരുന്നു.

ഇതോടെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ മൂന്ന് ഫോർമാറ്റിലും ആദ്യ അഞ്ചിലുള്ള ഒരേയൊരു ബാറ്റ്‌സ്മാനായി. ഏകദിനത്തിൽ ഒന്നാം റാങ്കിലുള്ള കോലി ടെസ്റ്റിലും അഞ്ചാമനാണ്.

content highlights: virat kohli on fifth place in twenty-20 ranking