മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി ഒറ്റനായകന്‍. ഏകദിന, ട്വന്റി-20 ടീമുകളുടെ നായകനായി വിരാട് കോലിയെ തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമുകളെയും തെരഞ്ഞെടുത്തു. ഏകദിന ടീമിലേക്ക് യുവരാജ്‌സിങ്ങും ശിഖര്‍ധവാനും തിരിച്ചെത്തി. ട്വന്റി-20 ടീമില്‍ പുതുമുഖമായ ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ്പന്തിനെ ഉള്‍പ്പെടുത്തി. ഡല്‍ഹി പേസര്‍ ആശിഷ് നെഹ്‌റ തിരിച്ചെത്തുകയും ചെയ്തു.

പരിക്കുമൂലം രോഹിത് ശര്‍മ ടീമിലില്ല. അജിന്‍ക്യ രഹാനെ ഏകദിനടീമില്‍ ഇടം നിലനിര്‍ത്തിയപ്പോള്‍ ടി-20 ടീമില്‍ നിന്ന് പുറത്തായി. പഞ്ചാബ് താരം മന്‍ദീപ് സിങ്ങാണ് പകരം സ്ഥാനംപിടിച്ചത്. സ്ഥാനമൊഴിഞ്ഞ നായകന്‍ മഹേന്ദ്ര സിങ്ങ് ധോനിയെ ഇരുടീമിലും ഉള്‍പ്പെടുത്തി.
 
കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് സെലക്ടര്‍മാര്‍ മുതിര്‍ന്നില്ല. 176 ഏകദിനമത്സരങ്ങളുടെ അനുഭവസമ്പത്തുമായിട്ടാണ് കോലി നായകസ്ഥാനത്തെത്തുന്നത്. 2014-ലെ ഓസീസ് പര്യടനത്തിനിടെ ടെസ്റ്റ് ടീമിന്റെ നായകനായ കോലി ഏകദിന, ടി-20 ടീമുകളുടെ ഉപനായകനായിരുന്നു.

ഏകദിന ടീം: കെ.എല്‍. രാഹുല്‍, ധവാന്‍, കോലി, ധോനി (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിങ്, രഹാനെ, ഹര്‍ദിക് പാണ്ഡ്യ, അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ബുംറെ, ഭുവനേശ്വര്‍കുമാര്‍, ഉമേഷ് യാദവ്
ടി-20: രാഹുല്‍, മന്‍ദീപ് സിങ്, കോലി, ധോനി (വിക്കറ്റ് കീപ്പര്‍), യുവരാജ്, റെയ്‌ന, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അശ്വിന്‍, ജഡേജ, യൂസ്വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡെ, ബുംറെ, ഭുവനേശ്വര്‍കുമാര്‍, ആഷിഷ് നെഹ്‌റ

മത്സരക്രമം

ജനുവരി 15
ഒന്നാം ഏകദിനം- പുണെ
ജനുവരി 19
രണ്ടാം ഏകദിനം-കട്ടക്
ജനുവരി 22
മൂന്നാം ഏകദിനം- കൊല്‍ക്കത്ത
ജനുവരി 26
ഒന്നാം ടി-20- കാന്‍പുര്‍
ജനുവരി 29
രണ്ടാം ടി-20- നാഗ്പുര്‍
ഫെബ്രുവരി ഒന്ന്
മൂന്നാം ടി-20-പുണെ