കിങ്‌സ്റ്റൺ: ജമൈക്കൻ സ്‌പ്രിന്റ്‌ ഇതിഹാസം ഉസൈൻ ബോൾട്ടിന് ഇരട്ടക്കുട്ടികൾ പിറന്നു. തണ്ടർ ബോൾട്ട്, സെയ്ന്റ് ലിയോ ബോൾട്ട് എന്നിങ്ങനെയാണ് ആൺകുഞ്ഞുങ്ങളുടെ പേരുകൾ. ബോൾട്ടിന് നേരത്തേ ഒരു വയസ്സുള്ള മകളുണ്ട് -ഒളിമ്പിയ ലൈറ്റ്‌നിങ്. ഭാര്യ കാസി ബെന്നറ്റും മക്കളും ഒന്നിച്ചുള്ള ചിത്രം ഫാദേഴ്‌സ് ഡേയിൽ ബോൾട്ട് പോസ്റ്റുചെയ്തു. കുട്ടികൾ ഏതുദിവസമാണ് പിറന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

34-കാരനായ ബോൾട്ട് 2017-ൽ അത്‌ലറ്റിക്‌സിൽനിന്ന് വിരമിച്ചിരുന്നു. 100, 200 മീറ്ററുകളിൽ ലോകറെക്കോഡുകാരനാണ്. 100 മീറ്ററിൽ മൂന്ന് ഒളിമ്പിക് സ്വർണം നേടിയ ഏക പുരുഷ അത്‌ലറ്റാണ്.