തിരുവല്ല: മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയും ഡ്രീം വേള്‍ഡ് വാട്ടര്‍പാര്‍ക്കും ചേര്‍ന്ന് നടത്തുന്ന ക്രിക്കറ്റ് ക്ലിനിക്കിന്റെ ദക്ഷിണമേഖലാ ക്യാമ്പ് തുടങ്ങി. തിരുവല്ല മാര്‍ത്തോമ്മ കോളേജ് ഗ്രൗണ്ടിലാണ് ക്യാമ്പ്. മുതിര്‍ന്ന ക്രിക്കറ്റ് താരം പ്രഫുല്‍ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജര്‍ ടി.സുരേഷ് അധ്യക്ഷത വഹിച്ചു. മുന്‍ രഞ്ജി കോച്ച് പി.ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മാര്‍ത്തോമ്മ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജേക്കബ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുനില്‍ കോശി ജോര്‍ജ്, ഡ്രീം വേള്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് പ്രവീണ്‍, മാതൃഭൂമി സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ സജി കെ.തോമസ്, കെ.ജി.നന്ദകുമാര്‍ ശര്‍മ്മ, സാജന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

മേയ് 15ന് ക്യാമ്പ് സമാപിക്കും. വെള്ളിയാഴ്ചയും ക്യാമ്പില്‍ ചേരാന്‍ അവസരമുണ്ട്. പി.ബാലചന്ദ്രനാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പ്രത്യേക പരിശീലനം ഉണ്ടാകും. വിവിധ രംഗത്തെ പ്രഗല്ഭര്‍ ക്ലാസ്സുകള്‍ നയിക്കും. കായിക കാര്യക്ഷമത എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡയറക്ടര്‍ ഡോ. ടി.ഐ.മനോജ് വെള്ളിയാഴ്ച രണ്ടിന് ക്ലാസെടുക്കും.

പ്രശസ്ത സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മാതാക്കളായ കോസ്‌കോയാണ് എക്യുപ്‌മെന്റ് പാര്‍ട്ണര്‍. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.