ദുബായ്: അടുത്തവർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ അന്തിമ ഫിക്സ്ചർ പ്രഖ്യാപിച്ചു. 16 ടീമുകൾ ലോകകപ്പിൽ കളിക്കും. യോഗ്യതാ മത്സരം കളിച്ച് അയർലൻഡ്, നമീബിയ, ഹോളണ്ട്, ഒമാൻ, പാപുവ ന്യൂഗിനിയ, സ്കോട്‌ലൻഡ് ടീമുകൾ അന്തിമമത്സരത്തിന് യോഗ്യത നേടി. ഇവയ്ക്കൊപ്പം ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളും ആദ്യറൗണ്ടിൽ കളിക്കും.

ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താൻ, ഓസ്‌ട്രേലിയ, പാകിസ്താൻ, ന്യൂസീലൻഡ്, വെസ്റ്റിൻഡീസ് എന്നീ ടീമുകൾ നേരിട്ട് സൂപ്പർ 12-ൽ കളിക്കും. ഇന്ത്യയുടെ ആദ്യ മത്സരം 2020 ഒക്ടോബർ 24-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ്.