ബെംഗളൂരു: ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ബെംഗളൂരു എഫ്.സി.യുമായുള്ള കരാർ ഒരു വർഷത്തേക്കുകൂടി പുതുക്കി. ഇതോടെ ഛേത്രിയെ 2021 വരെ ബെംഗളൂരു ജേഴ്‌സിയിൽ കാണാനാവും. 2013 മുതൽ ബെംഗളൂരുവിനൊപ്പമുള്ള ഛേത്രി അവർക്കൊപ്പം ഐ ലീഗ്, ഫെഡറേഷൻ കപ്പ്, സൂപ്പർ കപ്പ് എന്നിവയിൽ കിരീടം ചൂടിയിട്ടുണ്ട്. ഐ.എസ്.എല്ലിലും എ.എഫ്.സി. കപ്പിലും റണ്ണേഴ്‌സപ്പാകുകയും ചെയ്തു. ഞായറാഴ്ച അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം 33-കാരൻ സ്വന്തമാക്കിയിരുന്നു.

ഇന്ത്യ എയുടെ മത്സരവേദി മാറ്റി

ബെംഗളൂരു: ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ചതുർദിന ക്രിക്കറ്റിന്റെ വേദി മാറ്റി. ബെൽഗാമിനു പകരം കർണാടകയാണ് പുതിയ വേദി. മഴഭീഷണിയാണ് വേദി മാറ്റാൻ കാരണമായത്. ഓഗസ്റ്റ് നാലുമുതലാണ് മത്സരം.