അബുദാബി: കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസിന് ആദ്യ മത്സരത്തില്‍ തോല്‍വി.
 
അബുദാബിയില്‍ നടക്കുന്ന ലോക ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ലാത്വിയയുടെ യെലേന ഒസ്റ്റപെങ്കോയാണ് സെറീനയെ കീഴടക്കിയത് (6-2, 3-6, 10-5).

2017 ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയശേഷം പ്രസവത്തിനായി കോര്‍ട്ടില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സെറീന.