കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 48-കാരനായ ഗാംഗുലിയെ, ഹൃദയാഘാതത്തെത്തുടർന്ന് അടുത്തിടെ ആൻജിയോപ്ലാസ്റ്റിക്ക്‌ വിധേയനാക്കിയിരുന്നു. ഹൃദയധമനികളിൽ മൂന്ന് ബ്ലോക്കുകളാണ് കണ്ടെത്തിയത്.

ബുധനാഴ്ച അസ്വാസ്ഥ്യം അനുഭവപ്പെട്ട ഗാംഗുലിയെ കൊൽക്കത്ത സാൾട്ട്‌ലേക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വ്യായാമത്തിനിടെ ഹൃദയാഘാതം സംഭവിച്ച ഗാംഗുലിയെ വുഡ്‌ലാൻഡ് ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ച് ദിവസത്തിനുശേഷം ജനുവരി അഞ്ചിന് ഡിസ്ച്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. കൂടുതൽ സ്റ്റെന്റുകൾ ഇടുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്നാണ് വിദഗ്ധ ഡോക്ടർമാർ അന്നറിയിച്ചത്.

content highlights: saurav ganguly admitted to hospital