ന്യൂഡൽഹി: പരിക്കുകാരണം 2008 ഒളിമ്പിക്‌സിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നശേഷം കുറച്ചുകാലം കഠിനമായ വിഷാദത്തിലായിരുന്നെന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയാ മിർസ. യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാനിയ തന്നെ ചുറ്റിവരിഞ്ഞ വിഷാദകാലത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

കാൽമുട്ടിലെ പരിക്കുകാരണമാണ് ബെയ്ജിങ് ഒളിമ്പിക്‌സിൽനിന്ന് സാനിയ വിട്ടുനിന്നത്.

‘‘വീട്ടിലെത്തി ഒരു മാസത്തോളം മുറിയിൽത്തന്നെ അടച്ചിരിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാൻപോലും പുറത്തുവന്നില്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെതന്നെ പെട്ടെന്ന് കരച്ചിൽ വരും. മൂന്നാലുമാസം വിഷാദത്തിൽത്തന്നെയായിരുന്നു. വീണ്ടും ടെന്നീസ് കളിക്കാനാകും എന്ന് കരുതിയതല്ല’’ -ഡബിൾസിൽ ആറു ഗ്രാൻഡ്സ്ലാം കിരീടങ്ങൾക്കുടമയായ സാനിയ പറഞ്ഞു.