കോഴിക്കോട്: പ്രതിരോധനിരയിലെ വിശ്വസ്തനായ ഇന്ത്യൻ താരം സന്ദേശ് ജിംഗാൻ കേരള ബ്ലാസ്റ്റേഴ്‌സ് വിടും. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായ ജിംഗാൻ ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ട്. ഏറെക്കാലം ടീമിന്റെ നായകനുമായിരുന്നു. ചത്തീസ്ഗഢുകാരനായ സെൻട്രൽ ഡിഫൻഡർ, ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് ഫൈനൽ പ്രവേശങ്ങളിൽ പ്രധാന പങ്കുവഹിച്ചു. പരിക്കുകാരണം കഴിഞ്ഞസീസണിൽ കളിക്കാനായില്ല.
ടീമിനെ അഴിച്ചുപണിയാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. ഈ സാഹചര്യത്തിൽ ജിംഗാൻ ടീം വിടാൻ താത്‌പര്യമറിയിച്ചു എന്നാണറിയുന്നത്. ഉടൻതന്നെ അദ്ദേഹം ടീം വിട്ടേക്കും.
Content Highlight: Sandesh Jhingan leaves Kerala Blasters