രാജസ്ഥാൻ റോയൽസിന്റെ പ്രധാന താരം ബെൻ സ്റ്റോക്സ് ഈ സീസണിലെ ഐ.പി.എൽ. മത്സരങ്ങളിൽനിന്ന് പിൻവാങ്ങി. കഴിഞ്ഞദിവസം പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ക്രിസ് ഗെയ്‌ലിന്റെ ക്യാച്ചെടുക്കുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കൈയ്ക്ക് പൊട്ടലുണ്ടെന്ന് പരിശോധനയിൽ മനസ്സിലായി. ഇംഗ്ളണ്ടിന്റെ ഓൾറൗണ്ടറായ സ്റ്റോക്സിന്റെ അഭാവം രാജസ്ഥാന് വലിയ നഷ്ടമാകും.