ബാസൽ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി. സിന്ധു പ്രീക്വാർട്ടറിൽ. ബുധനാഴ്ച രണ്ടാം റൗണ്ടിൽ തായ്‌വാന്റെ പായ് യു പോയെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് (21-14, 21-15) സിന്ധുവിന്റെ മുന്നേറ്റം.

ലോക ചാമ്പ്യൻഷിപ്പിൽ നിലവിലെ റണ്ണറപ്പും അഞ്ചാം സീഡുമായ സിന്ധു 42 മിനിറ്റിൽ വിജയം പിടിച്ചെടുത്തു. രണ്ടാം ഗെയിമിൽ ഇടവേളയ്ക്കു പിരിയുമ്പോൾ 11-10 ന് പിന്നിലായതൊഴിച്ചാൽ തായ്‌വാനീസ് താരത്തിനെതിരേ സിന്ധു തികഞ്ഞ മേധാവിത്തം പുലർത്തി. തുടർന്ന് എതിരാളി മൂന്നു പോയന്റ് നേടുന്നതിനിടെ 11 പോയന്റുകൾ വാരി സിന്ധു ഗെയിമും മത്സരവും സ്വന്തമാക്കി.

ആദ്യ ഗെയിം 18 മിനിറ്റും രണ്ടാം ഗെയിം 24 മിനിറ്റും നീണ്ടുനിന്നു.

ഒമ്പതാം സീഡിലുള്ള, അമേരിക്കയുടെ സാങ് ബീവെൻ ആയിരിക്കും പ്രീ ക്വാർട്ടറിൽ സിന്ധുവിന്റെ എതിരാളി. ആദ്യ റൗണ്ടിൽ സിന്ധുവിനും സൈന നേവാളിനും ബൈ ലഭിച്ചിരുന്നു.

content highlights: pv sindhu reaches prequarter