തിരുവനന്തപുരം: ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി. സിന്ധുവിന് കേരള ഒളിമ്പിക് അസോസിയേഷൻ (കെ.ഒ.എ.) 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. ഒക്ടോബർ ഒമ്പതിന് തിരുവനന്തപുരത്ത് സിന്ധുവിന് സ്വീകരണവും അവാർഡ് വിതരണവും നടക്കും. വൈകീട്ട് 3.30-ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ, കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

കെ.ഒ.എ. ഓൺലൈൻ സ്പോർട്‌സ് ചാനലിന്റെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനവും ചടങ്ങിൽ നടക്കുമെന്ന് പ്രസിഡന്റ് വി. സുനിൽകുമാർ, ഓണററി സെക്രട്ടറി എസ്. രാജീവ് എന്നിവർ അറിയിച്ചു.