ജക്കാർത്ത: ഇന്ത്യൻ താരം പി.വി. സിന്ധു ഇൻഡൊനീഷ്യൻ ഓപ്പൺ ബാഡ്മിന്റണിന്റെ ക്വാർട്ടറിൽ. വ്യാഴാഴ്ച വനിതാ സിംഗിൾസിന്റെ രണ്ടാം റൗണ്ടിൽ ഡെൻമാർക്കിന്റെ മിയ ബ്ലിച്ച്‌ഫെറ്റിനെ (21-14, 17-21, 21-11) തോൽപ്പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. 62 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ രണ്ടാം ഗെയിമിൽ മാത്രമാണ് സിന്ധുവിന് ഭീഷണിയുണ്ടായത്. മലേഷ്യയുടെ സോനിയ ചെഹ്-ജപ്പാന്റെ നവോമി ഒസാക പോരാട്ടത്തിലെ വിജയിയാണ് സിന്ധുവിന് ക്വാർട്ടറിൽ എതിരാളി.