ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ബാഡ്മിന്റൺ അഞ്ചാം സീസണിലേക്കുള്ള ലേലത്തിൽ നേട്ടമുണ്ടാക്കി യുവതാരങ്ങൾ. ഡബിൾസ് താരം സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡിയെ 62 ലക്ഷത്തിനും ലക്ഷ്യസെന്നിനെ 36 ലക്ഷത്തിനും ചെന്നൈ സൂപ്പർസ്റ്റാർസ് സ്വന്തമാക്കി.

ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങിനെ ബെംഗളൂരു റാപ്‌റ്റോർസ് 77 ലക്ഷത്തിനാണ് ടീമിലെത്തിച്ചത്. ഇന്ത്യൻ സൂപ്പർ താരം പി.വി. സിന്ധുവിനെ ഹൈദരാബാദ് ഹണ്ടേഴ്‌സ് 77 ലക്ഷത്തിന് നിലനിർത്തി. സൗരഭ് വർമയെ (41 ലക്ഷം) ഹൈദരാബാദും പി. കശ്യപിനെ (43 ലക്ഷം) മുംബൈ റോക്കറ്റ്‌സും സ്വന്തമാക്കി. ഹോങ് കോങ് ഓപ്പൺ ചാമ്പ്യൻ ലി ചൂക്കിനെ നോർത്ത് ഈസ്റ്റ് വാറിയേഴ്‌സ് 50 ലക്ഷം മുടക്കി നേടിയപ്പോൾ മലേഷ്യയുടെ ഡാരൻ ല്യൂവിനെ ഹൈദരാബാദ് 31 ലക്ഷത്തിന് നേടി. ഒരോ ടീമിനും രണ്ടു കോടിയാണ് കളിക്കാർക്കായി മുടക്കാൻ കഴിയുന്ന തുക. 77 ലക്ഷമാണ് ഒരു താരത്തിനുവേണ്ടി മുടക്കാവുന്ന ഏറ്റവും ഉയർന്ന തുക. ജനുവരി 20 മുതൽ ഫെബ്രുവരി ഒൻപതുവരെയാണ് മത്സരങ്ങൾ

നിലനിർത്തിയ താരങ്ങൾ

ബെയ്‌വെൻ ഷാങ്-അമേരിക്ക (39 ലക്ഷം) അവാധെ വാറിയേഴ്‌സ്

ബി. സായ് പ്രണീത് (32 ലക്ഷം) ബെംഗളൂരു റാപ്‌റ്റോർസ്

ബി. സുമിത് റെഡ്ഡി (11 ലക്ഷം) ചെന്നൈ സൂപ്പർ സ്റ്റാർസ്

പി.വി. സിന്ധു (77 ലക്ഷം) ഹൈദരാബാദ് ഹണ്ടേഴ്‌സ്

കിം ജി യുങ് (45 ലക്ഷം) മുംബൈ റോക്കറ്റ്‌സ്

ചിരാഗ് ഷെട്ടി (15.50 ലക്ഷം) പുണെ 7 എയ്‌സ്

നോർത്ത് ഈസ്റ്റ് വാറിയേഴ്‌സ് ആരേയും നിലനിർത്തിയില്ല

മൊത്തം ടീമുകൾ -7

വേദികൾ 4 (ഹൈദരാബാദ്, ലഖ്‌നൗ, ബെംഗളൂരു, ചെന്നൈ)

മൊത്തം കളിക്കാർ 154

ഇന്ത്യൻ താരങ്ങൾ 74

വിദേശതാരങ്ങൾ 80

ടീമിൽ വേണ്ട കുറഞ്ഞ താരങ്ങൾ 9

ടീമിലെ വിദേശതാരങ്ങളുടെ എണ്ണം 6