ലോക ഫുട്‌ബോളിലെ ബ്രസീലിയൻ നിത്യവിസ്മയം പെലെക്ക്‌ ഇന്ന് 81-ാം പിറന്നാൾ. ഫിഫ ലോകകപ്പ് മൂന്നുവട്ടം നേടിയ ഏകതാരമായ പെലെ ആരോഗ്യപ്രശ്നങ്ങൾക്ക് നടുവിലാണ് ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നത്. കഴിഞ്ഞ മാസമാണ് ഒരു ശസ്ത്രക്രിയക്ക് വിധേയനായത്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായ പെലെയെ നൂറ്റാണ്ടിന്റെ അത്‌ലറ്റായി 1999-ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തിരഞ്ഞെടുത്തിരുന്നു. ബ്രസീലിനായ് 92 മത്സരങ്ങളിൽ 77 ഗോളുകൾ നേടി. ബ്രസീലിയൻ ക്ലബ്ബ് സാന്റോസിന് വേണ്ടി ഗോളുകൾ വാരിക്കൂട്ടി.

പ്രിയപ്പെട്ട പെലെക്ക്‌ പിറന്നാൾ ഭാവുകങ്ങൾ...