പാരീസ്: ലോക ടെന്നീസിലെ ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് സെർബിയൻ താരം നൊവാക് ജോക്കോവിച്ച്. ഞായറാഴ്ച പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസ് സെമിഫൈനലിൽ പോളണ്ടിന്റെ ഹുബെർട്ട് ഹർക്കാക്‌സിനെ തോൽപ്പിച്ചാണ് (3-6, 6-0, 7-6) ജോക്കോവിച്ച് ഒന്നാംറാങ്ക് തിരിച്ചുപിടിച്ചത്. ഇത് ഏഴാം തവണയാണ് ജോക്കോവിച്ച് ഒന്നാംറാങ്കിലെത്തുന്നത്. ഇക്കാര്യത്തിൽ റെക്കോഡിട്ടു. ആറുതവണവീതം ഒന്നാം റാങ്കിലെത്തിയെന്ന റെക്കോഡ് അമേരിക്കൻ ഇതിഹാസ താരം പീറ്റ് സാംപ്രസിനൊപ്പം പങ്കിടുകയായിരുന്നു ഇതുവരെ.

ഈവർഷം ആദ്യ മൂന്ന് ഗ്രാൻഡ്സ്ലാം കിരീടങ്ങളും നേടിയ ജോക്കോവിച്ച് ഒന്നാം റാങ്കിലായിരുന്നു. എന്നാൽ, യു.എസ്. ഓപ്പൺ ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനോട് തോറ്റു.

പാരീസ് ഓപ്പൺ ഫൈനലിലും ജോക്കോവിച്ച് ഡാനിൽ മെദ്‌വദേവിനെ നേരിടും.