ന്യൂയോര്‍ക്ക്: മുന്‍ ഇംഗ്ലീഷ് ടീം നായകന്‍ ഡേവിഡ് ബെക്കാമിന് അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ് (എം.എസ്.എല്‍) ഫ്രാഞ്ചൈസി സ്വന്തമായി. മയാമി ആസ്ഥാനമായ ടീമിനെയാണ് ഫുട്‌ബോളിലെ സൂപ്പര്‍താരത്തിന് ലഭിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം അധികൃതര്‍ നടത്തി. എന്നാല്‍ കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ് ടീമുകളുടെ ഇതിഹാസതാരമായ ഡേവിഡ് ബെക്കാം മേജര്‍ലീഗ് സോക്കറില്‍ എല്‍.എ. ഗാലക്‌സിക്കുവേണ്ടി കളിച്ചിട്ടുണ്ട്. 2014-ലാണ് ഫ്രാഞ്ചൈസിക്കായി താരം രംഗത്തുവന്നത്.