മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ സന്നാഹ ടൂർണമെന്റിന്റെ സെമിഫൈനൽ കളിക്കാതെ ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക പിൻവാങ്ങി.

പരിക്കിനെത്തുടർന്നാണിത്. എന്നാൽ, ജനുവരി 17-ന് തുടങ്ങുന്ന ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ പങ്കെടുക്കാനാവുമെന്ന് കരുതുന്നതായി ഒസാക്ക പറഞ്ഞു.

യു.എസ്. ഓപ്പണിലെ ഞെട്ടിക്കുന്ന പുറത്താകലിനുപിന്നാലെ നാലുമാസം മത്സരങ്ങളിൽനിന്ന് വിട്ടുനിന്ന ഒസാക്ക, മെൽബണിലെ ടൂർണമെന്റിലൂടെയാണ് കോർട്ടിലേക്ക് മടങ്ങിയെത്തിയത്.

content highlights: naomi osaka back off from semi