ബ്രസീലിയ: അറുപതാം പിറന്നാൾ ദിനത്തിൽ ഡീഗോ മാറഡോണയ്ക്ക് ആശംസകൾ നേർന്ന് പെലെ. എന്റെ മഹാനായ സുഹൃത്ത്, മാറഡോണ, എക്കാലവും ഞാൻ നിങ്ങളെ അഭിനന്ദിക്കും. താങ്കളുടെ ആരാധകനായി തുടരും. എപ്പോഴും പുഞ്ചിരിയോടെ ഈ യാത്ര ദീർഘകാലം തുടരട്ടെ. എന്നെയും സന്തോഷിപ്പിക്കുക. ജൻമദിനാശംസകൾ -പെലെ ഇൻസ്റ്റഗ്രാമിൽ എഴുതി. രണ്ടുപേരും ഒരുമിച്ചുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തു.

2000-ൽ ഫിഫയുടെ ‘നൂറ്റാണ്ടിന്റെ ഫുട്ബോൾ താരം’ അവാർഡിന് പെലെയും മാറഡോണയും സംയുക്തമായി അർഹരായിരുന്നു.

Content Highlight: My great friend;  Pele's birthday message for Maradona