മെൽബൺ: ഓസ്‌ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെ പരിക്കേറ്റ ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് ആറാഴ്ച വിശ്രമം വേണ്ടിവരും. കമ്മിൻസിന്റെ ബൗൺസർകൊണ്ട് പൊട്ടിയ വലംകൈയിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.

പ്ലാസ്റ്റർ എടുത്തുകഴിഞ്ഞാലും കുറച്ചുകാലം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സ വേണ്ടിവരും. ഇതോടെ, ഫെബ്രുവരിയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിലും ഷമി കളിക്കാൻ ഇടയില്ല.