മുംബൈ: ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ്. ധോനി വൺഡൗണായി കളിച്ചിരുന്നെങ്കിൽ ക്രിക്കറ്റിലെ പല റെക്കോഡുകളും അദ്ദേഹം സ്വന്തമാക്കുമായിരുന്നെന്ന് ഗൗതം ഗംഭീർ. ഇന്ത്യയുടെ മുൻ ഓപ്പണറായിരുന്നു ഗംഭീർ. സ്റ്റാർ സ്പോർട്‌സിന്റെ പരിപാടിക്കിടെ, ചേസിങ്ങിൽ കോലി, ധോനി എന്നിവരിലൊരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോഴാണ് ഗംഭീറിന്റെ അഭിപ്രായ പ്രകടനം.
‘‘ഇവരിലൊരാൾ വൺഡൗണും മറ്റൊരാൾ ആറാമനുമാണ്. അതുകൊണ്ടുതന്നെ ഇരുവരേയെും താരതമ്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എം.എസ്. ധോനി മൂന്നാം നമ്പറിൽ ബാറ്റുചെയ്യാത്തത് ക്രിക്കറ്റിന്റെ നഷ്ടമാണ്. ധോനി നായകൻ അല്ലാതിരിക്കുകയും മൂന്നാം നമ്പറിൽ ബാറ്റുചെയ്യുകയും ചെയ്തിരുന്നെങ്കിൽ അദ്ദേഹം ഒട്ടേറെ റെക്കോഡുകൾ സ്വന്തമാക്കിയേനെ’’ - പാർലമെന്റ് അംഗം കൂടിയായ ഗംഭീർ പറഞ്ഞു.
Content Highlights: M S Dhoni Gautam Gambhir