പാരീസ്: മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ദ്യോർ പുരസ്‌ക്കാരം അർജന്റീന താരം ലയണൽ മെസ്സിക്ക്. ആറാം തവണയാണ് നേട്ടം സ്വന്തമാകുന്നത്.
ഹോളണ്ടിന്റെ പ്രതിരോധനിരതാരം വിർജിൽ വാൻ ഡെയ്ക്ക്, പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരെ പിന്തള്ളിയാണ് ബാഴ്‌സലോണ നായകൻ പുരസ്‌ക്കാരം നേടിയത്.
ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്‌ബോൾ ഏർപ്പെടുത്തിയ പുരസ്‌ക്കാരം മൂന്ന് വർഷത്തിന് ശേഷം ആദ്യമായിട്ടാണ് മെസ്സി നേടുന്നത്. ഇതോടെ ഏറ്റവും കൂടുൽ ബാലൺ ദ്യോർ നേടുന്ന താരമെന്ന ബഹുമതിയും ബാഴ്‌സ താരത്തിന് സ്വന്തമായി.
അമേരിക്കയുടെ മെഗാന്‍ റപീനോയ്ക്കാണ് മികച്ച വനിതാ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം.
USA's Megan Rapinoe wins Women's #BallonDor award 2019. (file pic) pic.twitter.com/DreDmL9EG3
— ANI (@ANI) December 2, 2019
content highlights: Lionel messi wins Sixth Ballon dor