ചെന്നൈ: ഏകദിന ക്രിക്കറ്റിലെ അവസാന അന്താരാഷ്ട്ര മത്സരം ജന്മദേശമായ റാഞ്ചിയിലായിരുന്നെങ്കിൽ അവസാന ട്വന്റി 20 മത്സരം ചെന്നൈയിലായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോനി വ്യക്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്‌സിന് ചെന്നൈയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ടീം നായകൻ കൂടിയായ ധോനി. അവസാന മത്സരം ചിലപ്പോൾ അടുത്ത വർഷമായിരിക്കാം. ചിലപ്പോൾ അഞ്ച് വർഷം കഴിഞ്ഞായിരിക്കാമെന്നും ധോനി പറഞ്ഞു. സ്വീകരണച്ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുത്തു.