ഗുവാഹാട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ എ.ടി.കെ. കൊല്‍ക്കത്തയ്ക്ക് മൂന്നാം ജയം. 
വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഏകപക്ഷീയമായ ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചു. 

73-ാം മിനിറ്റില്‍ സീകിന്യ വിജയികളുടെ ഗോള്‍ നേടി. വിജയത്തോടെ കൊല്‍ക്കത്ത ഐ.എസ്.എല്‍. പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി. 

ഒമ്പത് മത്സരങ്ങളില്‍ 12 പോയന്റാണ് അവരുടെ സമ്പാദ്യം. ഒമ്പത് മത്സരങ്ങളില്‍ ഏഴ് പോയന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ്   ഒമ്പതാം സ്ഥാനത്താണ്.