ലണ്ടൻ: ഇക്കുറി ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ മാറ്റിവെച്ച ഒരു മത്സരം അടുത്തവർഷം കളിച്ചേക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്. സെപ്റ്റംബർ ആദ്യം, ഇന്ത്യൻ പരിശീലക സംഘത്തിന് കോവിഡ് ബാധിച്ചതോടെയാണ് മാഞ്ചെസ്റ്ററിൽ നടക്കേണ്ടിയിരുന്ന അഞ്ചാം ടെസ്റ്റിൽനിന്ന് ഇന്ത്യ പിന്മാറിയത്. മാറ്റിവെച്ച മത്സരത്തെച്ചൊല്ലി നേരത്തേ ആശയക്കുഴപ്പമുണ്ടായിരുന്നു.