കൊച്ചി: ഐ.എസ്.എല്‍. ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു മുന്നോടിയായി ലുലു ഫുട്‌ബോള്‍ ചാലഞ്ച് ആരംഭിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഇയാന്‍ ഹ്യൂം, റിനോ ആന്റോ, കറേജ് പെകുസണ്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ചടങ്ങിനുശേഷം ഏതാനും പെനാല്‍റ്റികള്‍ പരീക്ഷിക്കാന്‍ താരങ്ങള്‍ തയ്യാറായി. ഹ്യൂം ഉള്‍പ്പെടെയുള്ളവരെ കാണാന്‍ ധാരാളം ആരാധകരും കൂടി. കൊച്ചിയില്‍ വീണ്ടും തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു ഹ്യൂം.

മൂന്നുദിവസത്തെ ടൂര്‍ണമെന്റില്‍ 32 ടീമുകളുണ്ട്. ഒരു ടീമില്‍ നാലുപേര്‍. ഇടുക്കി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളതു കൂടാതെ ചെറായി, ഫോര്‍ട്ട്‌കൊച്ചി, കൊച്ചിന്‍ ക്ലബ്ബ്, ഗ്രാന്‍ഡ് ഹയാത്ത്, ഇന്‍ഫോ പാര്‍ക്ക്, ടി.സി.എസ്. തുടങ്ങിയ ടീമുകളും പങ്കെടുക്കുന്നുണ്ട്. 14 വയസ്സുകാരായ തേവര ടീമാണ് ഏറ്റവും ചെറുപ്പം. ലുലു മാളില്‍ രാവിലെ ഒമ്പതുമുതല്‍ പത്തുവരെ 10, 11, 12 തീയതികളിലാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് 50,000 രൂപ ലഭിക്കും.