യുവതാരങ്ങളെ വളർത്തിയെടുക്കുന്നത് തന്റെ ഉത്തരവാദിത്വമാണെന്നും അല്ലാതെ തബല വായിക്കാനല്ല ഇന്ത്യൻ ടീം പരിശീലകനായിരിക്കുന്നതെന്നും രവിശാസ്ത്രി. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ കൈയൊഴിയുന്നുവെന്ന വിമർശനത്തിനെതിരേയായിരുന്നു പ്രതികരണം.

പന്തിനെതിരേ ശാസ്ത്രി നടത്തിയ പരാമർശം വിവാദമായിരുന്നു. പന്തിനെ പിന്തുണയ്ക്കേണ്ട സമയത്ത് കൈവിടുകയാണെന്ന് മുതിർന്ന താരങ്ങൾ വിമർശിച്ചിരുന്നു. ഇതിനെതിരേയാണ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശാസ്ത്രി ആഞ്ഞടിച്ചത്.

‘‘പന്ത് ലോകോത്തര താരവും മത്സരം ജയിക്കാൻ കഴിയുന്ന കളിക്കാരനുമാണ്. പന്തിനെപ്പോലുള്ള അധികം താരങ്ങളെ കാണാനാകില്ല. എന്നാൽ, താരം കൂടുതൽ കാര്യങ്ങൾ പഠിക്കാനുണ്ട്. പന്ത് പിഴവുകൾ വരുത്തുമ്പോൾ തിരുത്തേണ്ടത് തന്റെ ചുമതലയാണ്. അല്ലാതെ തബല വായിക്കാനല്ല പരിശീലകനായിരിക്കുന്നത്’’. താരത്തിന് മാനേജ്‌മെന്റിന്റെ പൂർണപിന്തുണയുണ്ടെന്നും ശാസ്ത്രി വ്യക്തമാക്കി.

Content Highlights: I Am there not only to play tabla