ഫോര്‍ട്ടുകൊച്ചി: സംസ്ഥാന ഗാട്ടാഗുസ്തി മത്സരത്തില്‍ പാലക്കാട് നിന്നുള്ള പ്രജീഷിനെ 'കേരള കേസരി'യായി തിരഞ്ഞെടുത്തു. റെനീഷിനാണ് രണ്ടാം സ്ഥാനം. അഞ്ജു ജോസഫിനാണ് വനിതാ കേസരി പട്ടം ലഭിച്ചത്. ഗായത്രിക്കാണ് രണ്ടാം സ്ഥാനം.

കെ.ജെ. മാക്‌സി എം.എല്‍.എ. സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന ഗാട്ടാ ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ആന്റണി കുരീത്തറ, ടി.ജെ. ജോര്‍ജ്, വി.എം. ഷംസുദ്ദീന്‍, ജെ. സോളമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.