കോഴിക്കോട്: ഫുട്ബോൾ മത്സരത്തിന്റെ ഹരം കിട്ടണമെങ്കിൽ നിറഞ്ഞ ഗാലറിയിലിരുന്നുതന്നെ കാണണം. ആർപ്പുവിളിയുമായി ആരാധകക്കൂട്ടത്തിന്റെ ഇടയിലിരുന്ന് ഇന്ത്യൻ സൂപ്പർ ലീഗ് കാണണമെങ്കിൽ കൊച്ചിയിലെ ജവാഹർലാൽ നെഹ്രു സ്റ്റേഡിയം തിരഞ്ഞെടുക്കാം. ഇനി ഐ ലീഗ് കളിയാണെങ്കിൽ കോഴിക്കോട്ടെ കോർപ്പറേഷൻ സ്റ്റേഡിയമാകാം. ഇന്ത്യയിൽ ഈ രണ്ടു ലീഗിലും കാണികളുടെ എണ്ണത്തിൽ കേരളമാണ് തുടക്കത്തിൽ മുന്നിൽ.
ലീഗുകളുടെ കണക്കുകൾ പ്രകാരം സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയും ഐ ലീഗിൽ ഗോകുലം കേരള എഫ്.സി.യുടെ തട്ടകമായ കോഴിക്കോടുമാണ് കാണികളുടെ എണ്ണത്തിൽ മുന്നിലുള്ളത്. ഐ ലീഗിൽ ഒരു റൗണ്ട് മത്സരമാണ് നടന്നിട്ടുള്ളത്. കൊൽക്കത്തയിൽ ഇതുവരെ മത്സരം നടന്നിട്ടുമില്ല. എന്നാൽ, ആദ്യകളിയിൽ ഗോകുലത്തിന് ലഭിച്ച കാണികളുടെ പിന്തുണയും ടീമിന്റെ മികച്ച കളിയും ഇത്തവണ കോഴിക്കോട്ടെ സ്റ്റേഡിയത്തിലേക്ക് ആളൊഴുകുമെന്നാണ് സൂചന.
കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ നാലു കളികൾക്കുമായി ഇതുവരെ 1,06,007 പേർ എത്തി. കോഴിക്കോട്ട് ഗോകുലത്തിന്റെ ആദ്യകളിക്ക് 31,184 പേരാണ് വന്നത്. സൂപ്പർ ലീഗിൽ ഇതുവരെ കൂടുതൽ കാണികൾ വന്നതിലും ശരാശരിയിലും ബ്ലാസ്റ്റേഴ്സാണ് മുന്നിൽ. ടീമിന്റെ കളി മെച്ചപ്പെട്ടാൽ കൊച്ചിയിലെ കാണികളുടെ എണ്ണത്തിലും വർധനയുണ്ടാകും.
കളിയും ടീമുമുണ്ടെങ്കിൽ കേരളത്തിൽ ഗാലറി ഇപ്പോഴും നിറയുമെന്നതിന്റെ സൂചന കുറച്ചുകാലം മുമ്പുതന്നെ കൊച്ചി നൽകിയിരുന്നു. ഇത് ഉറപ്പിക്കുകയാണ് കോഴിക്കോട്ടെ കാണിക്കൂട്ടവും.
കൊച്ചി (2019-2020) (ബ്ലാസ്റ്റേഴ്സ്)
കളി 4
മൊത്തം കാണികൾ 1,06,007
ശരാശരി 26,502
കൊൽക്കത്ത (2019-2020) (എ.ടി.കെ.)
കളി 3
മൊത്തം കാണികൾ 68,445
ശരാശരി 22,815
കൊച്ചി (2018-19)
കളി 8
മൊത്തം കാണികൾ 1.36 ലക്ഷം
ശരാശരി 17,125
ഉയർന്ന കാണികൾ 31,166
കുറഞ്ഞ കാണികൾ 3298
എണ്ണത്തിലെ സ്ഥാനം 3
ഇത്തവണത്തെ കാണികൾ
കൊച്ചി
ബ്ലാസ്റ്റേഴ്സ്-എ.ടി.കെ.
36,298
ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി
28,445
ബ്ലാസ്റ്റേഴ്സ്-ഒഡിഷ എഫ്.സി.
20,107
ബ്ലാസ്റ്റേഴ്സ്-എഫ്.സി. ഗോവ
21,157
കോഴിക്കോട് (ഗോകുലം)
കളി 1
മൊത്തം കാണികൾ 31,184
ശരാശരി 31,184
ചെന്നൈ (ചെന്നൈ സിറ്റി)
കളി 1
മൊത്തം കാണികൾ 8882
ശരാശരി 8882
കോഴിക്കോട് (2018-19)
കളി 10
മൊത്തം കാണികൾ 1.48 ലക്ഷം
ശരാശരി 14,823
ഉയർന്ന കാണികൾ 30,246
കുറഞ്ഞ കാണികൾ 2136
എണ്ണത്തിലെ സ്ഥാനം 4
ഇത്തവണത്തെ കാണികൾ
ഗോകുലം-നെറോക്ക എഫ്.സി.
31,184
----------
ഇന്ത്യൻ സൂപ്പർ ലീഗ് (2018-19)
മൊത്തം കാണികൾ 11.31 ലക്ഷം
ശരാശരി 13,155
കൂടുതൽ കാണികൾ-ജംഷേദ്പുർ എഫ്.സി. 1.80 ലക്ഷം
ഐ ലീഗ് (2018-19)
മൊത്തം കാണികൾ 11.14 ലക്ഷം
ശരാശരി 10,223
കൂടുതൽ കാണികൾ-ഈസ്റ്റ് ബംഗാൾ (കൊൽക്കത്ത) 2.72 ലക്ഷം