ജനീവ: ഫിഫയിലെ അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ കുറ്റം സമ്മതിച്ച മൂന്ന് ഉന്നതോദ്യോഗസ്ഥര്‍ക്ക് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) സദാചാര സമിതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.
 
വെനസ്വേല ഫുട്‌ബോള്‍ ഫെഡറേഷ്! മുന്‍ മേധാവി റാഫേല്‍ എസ്‌കിവല്‍, ഫിഫ മുന്‍െഡവലപ്പ്‌മെന്റ് ഓഫീസര്‍ നിക്കരാഗ്വക്കാരന്‍ ജൂലിയോ റോച്ച, ഫിഫ ഓഡിറ്റിങ് സമിതി അംഗമായിരുന്ന ഗുവാം സ്വദേശി റിച്ചാഡ് ലായ് എന്നിവര്‍ക്കാണ് ജീവിതാന്ത്യംവരെ വിലക്കേര്‍പ്പെടുത്തിയത്.

ദേശീയ-അന്തര്‍ദേശീയതലങ്ങളില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും ചെയ്യാന്‍ ഇവര്‍ക്കാവില്ല. അമേരിക്കയില്‍ നടന്ന അന്വേഷണങ്ങളിലാണ് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കൈക്കൂലിയും അഴിമതിയുമാണ് മൂന്നുപേര്‍ക്കുമെതിരേ കുറ്റങ്ങളായുള്ളത്.