സിഡ്‌നി: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ ആദ്യദിനം മുൻനിര താരങ്ങൾ ജയത്തോടെ തുടങ്ങി. പുരുഷവിഭാഗത്തിൽ, നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ജർമനിയുടെ യാൻ ലെന്നാർഡ് സ്ട്രഫിനെ തോൽപ്പിച്ചു (7-6, 6-2, 2-6, 6-1). വനിതകളിൽ നിലവിലെ ജേതാവായ ജപ്പാന്റെ നവോമി ഒസാക്ക ചെക്ക് റിപ്പബ്ലിക്കിന്റെ മരീ ബൗസ്‌കോവയെ തോൽപ്പിച്ചു (6-2, 6-4).

വനിതകളിലെ ഒന്നാം സീഡ്, ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടി യുക്രൈനിന്റെ ലെസിയ സുരെൻകോയെയും (5-7, 6-1, 6-1) അമേരിക്കയുടെ സെറീന വില്യംസ് റഷ്യയുടെ അനസ്താസ്യയെയും (6-0, 6-3) തോൽപ്പിച്ചു. അമേരിക്കയുടെ കൊകൊ ഗാഫ്, വീനസ് വില്യംസിനെ തോൽപ്പിച്ചു (7-6, 6-3). പുരുഷവിഭാഗത്തിൽ മൂന്നാം സീഡായ സ്വിസ് താരം റോജർ ഫെഡറർ അമേരിക്കയുടെ സ്റ്റീവ് ജോൺസണെ (6-3, 6-2, 6-2) തോൽപ്പിച്ചു.

Content Highlight: Federer, Djokovic Barti and Serena winning