: ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചഹാറിന്റെ വിവാഹനിശ്ചയത്തിനും വേദിയായി. ഐ.പി.എലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ ദീപക് വ്യാഴാഴ്ച പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനുശേഷമാണ് തന്റെ പ്രണയിനിയുടെ വിരലിൽ മോതിരമണിയിച്ച് സ്നേഹം പരസ്യമായി പ്രഖ്യാപിച്ചത്. ഡൽഹിയിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന ജയ ഭരദ്വാജാണ് ദീപകിന്റെ ജീവിതസഖിയാകുന്നത്.

ടെലിവിഷൻ താരം സിദ്ധാർഥ് ഭരദ്വാജിന്റെ സഹോദരിയാണ് ജയ.

മത്സരശേഷം ആളുകൾ നോക്കിനിൽക്കെ നാടകീയമായി ദീപക് പ്രണയം പ്രഖ്യാപിക്കുകയായിരുന്നു. ഇരുവരും പരസ്പരം മോതിരമണിയിച്ചശേഷം ആലിംഗനംചെയ്തു. ഇക്കാര്യം ക്യാപ്റ്റൻ ധോനിയെ ദീപക് ചഹാർ നേരത്തേ അറിയിച്ചിരുന്നു എന്നാണ് വിവരം.

‘ഇൗ ചിത്രങ്ങളിൽ എല്ലാമുണ്ട്, എല്ലാവരുടെയും അനുഗ്രഹമുണ്ടാകണം’ എന്ന കുറിപ്പോടെ ദീപക് ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.