ദുബായ്: പന്തുചുരണ്ടൽ വിവാദം കൊടുമ്പിരികൊണ്ടിരിക്കേ, ഡേവിഡ് വാർണറുടെ ഭാര്യ കാൻഡിസ് പൊതുവേദിയിൽ പൊട്ടിക്കരയുന്ന ചിത്രം ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. അതിനുശേഷം വാർണർ പല പരീക്ഷണങ്ങളെയും നേരിട്ടു. ഐ.പി.എലിൽനിന്ന് പുറത്താക്കപ്പെട്ടു. ഒാസ്ട്രേലിയൻ ടീമിലെ സ്ഥാനവും ചോദ്യംചെയ്യപ്പെട്ടു. ട്വന്റി 20 ലോകകപ്പിലെ സൂപ്പർ സ്റ്റാറായി വാർണർ തിരിച്ചുവന്നപ്പോൾ കാൻഡിസിന് സന്തോഷം അടക്കാനായില്ല.

ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡ് നേടിയ ഭർത്താവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കാൻഡിസിന്റെ ട്വീറ്റിൽ പരിഹസിച്ചവരോടുള്ള മറുപടിയുണ്ട്.

‘ഫോമിൽ അല്ല, പ്രായമായി, വേഗമില്ലായ്മ.., അഭിനന്ദനങ്ങൾ വാർണർ’ എന്നായിരുന്നു കാൻഡിസിന്റെ ട്വീറ്റ്.