മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോലി, രോഹിത് ശർമ, പേസ് ബൗളർ ജസ്‌പ്രീത് ബുംറ എന്നിവരെ എ പ്ലസ് ഗ്രേഡ് കരാർപട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നിലനിർത്തി. ഏഴ് കോടി രൂപ ഇവർക്ക് വാർഷിക പ്രതിഫലമായി ലഭിക്കും.

അജിൻക്യ രഹാനെ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ചേതേശ്വർ പുജാര, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് എ ഗ്രേഡ് കരാറിലുള്ളത്. ഇവർക്ക് അഞ്ചുകോടിയാണ് പ്രതിഫലം. മറുനാടൻ മലയാളി താരം ശ്രേയസ് അയ്യർ സി ഗ്രേഡ് പട്ടികയിലാണ്. ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. മനീഷ് പാണ്ഡെയും കേദാർ ജാദവും കരാർപ്പട്ടികയിൽനിന്ന് പുറത്തായി.