ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്താനെ തുരത്തി ഇന്ത്യ. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. ആദ്യ മിനിറ്റിൽ മുഹമ്മദ് ഇർഫാനിലൂടെ പാകിസ്താൻ ഇന്ത്യയെ ഞെട്ടിച്ചു. 24-ാം മിനിറ്റിൽ മൻപ്രീത് സിങ് ഇന്ത്യയെ ഒപ്പമെത്തിച്ചു. ഏഴ് മിനിറ്റിന് ശേഷം മൻദീപ് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. 42-ാം മിനിറ്റിൽ ദിൽപ്രീത് സിങ്ങിലൂടെ ഇന്ത്യ ജയമുറപ്പിച്ചു.

ആദ്യ മത്സരത്തിൽ ഇന്ത്യ ഒമാനെ (11-0) തകർത്തിരുന്നു.

ജയത്തോടെ ടൂർണമെന്റ് പോയന്റ് പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി. രണ്ട് മത്സരങ്ങളിൽ ആറ് പോയന്റാണ് ഇന്ത്യയുടെ സമ്പാദ്യം.