ഫുട്‌ബോൾ ലോകത്ത് ഒരോ കളിക്കാരനും ഒരു ക്ലബ്ബിൽനിന്ന് മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറുന്നതിനുപിന്നിൽ വൻതുകകളാണ് ഒഴുകുന്നത്. ഒരോ രാജ്യത്തെയും ഫുട്‌ബോളിന്റെ വളർച്ചയ്ക്കും ജനപ്രീതിക്കുമനുസരിച്ച് കളിക്കാർക്കുള്ള പ്രതിഫലം ലക്ഷങ്ങളിൽനിന്ന് കോടികളിലേക്കെത്തും. അതുപോലെ കളിക്കാരുടെ ഒരോ മാറ്റത്തിനുപിന്നിലും കീശനിറയുന്ന മറ്റൊരു വിഭാഗമുണ്ട്-ഏജന്റുമാർ. ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫ അംഗീകരിച്ചിട്ടുള്ള ഏജന്റുമാർക്ക് ഒരോ സീസണിലെയും രണ്ട് ട്രാൻസ്ഫർ വിൻഡോകൾ പൂർത്തിയാകുമ്പോഴേക്കും കോടികളാണ് കമ്മിഷനായി എത്തുന്നത്.
ഫിഫ റിപ്പോർട്ട് 2019
കളിക്കാരുടെ കൈമാറ്റം 17896
മൊത്തം ഇടപാട് തുക 41,062 കോടി
ഏജന്റുമാർ ഇടപെട്ട കൈമാറ്റങ്ങൾ 3558
മൊത്തം കമ്മിഷൻ തുക 4630 കോടി
കഴിഞ്ഞ വർഷത്തേക്കാൾ വർധന 19.9%
കമ്മിഷൻ വർധന
2019-4630
2018-3890
2017-3173
2016-2746
2015-2113
2014-1710
* തുക കോടി രൂപയിൽ
കൂടുതൽ കമ്മിഷൻ നൽകിയ
അസോസിയേഷനുകൾ
ഇറ്റലി-925
ഇംഗ്ലണ്ട്-734
ജർമനി-600
പോർച്ചുഗൽ-554
സ്പെയിൻ-532
* തുക കോടി രൂപയിൽ
കണക്കുകൾ ആദ്യഘട്ട ട്രാൻസ്ഫർ വിൻഡോയെ അടിസ്ഥാനമാക്കിയുള്ളത്.
സൂപ്പർ ഏജന്റ്
1) ജോനാഥൻ ബാർനെറ്റ് (ഇംഗ്ലണ്ട്)
ഇടപാടുകാരുടെ എണ്ണം: 213
ഇതുവരെയുള്ള കരാർ തുക - 9219 കോടി
കമ്മിഷൻ-907 കോടി
പ്രധാനതാരങ്ങൾ: ഗാരേത് ബെയ്ൽ, സോൾ നിഗുസ്, മാക്‌സി ഗോമസ്, ജോർഡാൻ പിക്‌ഫോഡ്
2) യോർഗെ മെൻഡിസ് (പോർച്ചുഗൽ)
ഇടപാടുകാരുടെ എണ്ണം: 122
ഇതുവരെയുള്ള കരാർ തുക - 8508 കോടി
കമ്മിഷൻ തുക-836 കോടി
പ്രധാനതാരങ്ങൾ: ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ, എഡേഴ്‌സൻ, ജാവോ കാൻസലോ, ഹാമിഷ് റോഡ്രിഗസ്
3) മിനോ റയോള (ഹോളണ്ട്)
ഇടപാടുകാരുടെ എണ്ണം: 72
ഇതുവരെയുള്ള കരാർ തുക- 4982 കോടി
കമ്മിഷൻ തുക-498 കോടി
പ്രധാനതാരങ്ങൾ: പോൾ പോഗ്ബ, മാർക്കോ വെറാറ്റി, ലോറൻസോ ഇൻസൈൻ, ജിയാൻലൂജി ഡൊന്നരുമ്മ
4) വോൾക്കർ സ്ട്രൂത്ത് (ജർമനി)
ഇടപാടുകാരുടെ എണ്ണം: 89
ഇതുവരെയുള്ള കരാർ തുക- 3099 കോടി
കമ്മിഷൻ തുക-309 കോടി
പ്രധാനതാരങ്ങൾ: ടോണി ക്രൂസ്, മാർക്കോ റൂസ്, അമദൗ ഹെയ്ദാര
5) അലെസാൻഡ്രോ ലൂച്ചി (ഇറ്റലി)
ഇടപാടുകാരുടെ എണ്ണം: 28
ഇതുവരെയുള്ള കരാർ തുക - 2018 കോടി
കമ്മിഷൻ തുക-201 കോടി
പ്രധാനതാരങ്ങൾ: സുസോ, ലിയനാർഡോ ബനൂച്ചി, അലെസാൻഡ്രോ ഫ്‌ളോറൻസി, മാത്തിയാസ് വെസിനോ
* ധനകാര്യമാസികയായ ഫോബ്‌സ് പട്ടിക പ്രകാരം തയ്യാറാക്കിയത്