മുംബൈ: പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയും നഷ്ടമായേക്കും. അദ്ദേഹത്തിന്റെ കാലിനേറ്റ മുറിവ് ഉണങ്ങാൻ താമസമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ട്വന്റി 20, ഏകദിന പരമ്പരകൾക്കുള്ള ടീമിൽ ധവാൻ ഉൾപ്പെട്ടിരുന്നു. ട്വന്റി 20-യിൽ ധവാന് പകരം സഞ്ജു സാംസണെയാണ് തിരഞ്ഞെടുത്തത്. രണ്ടുകളി പിന്നിട്ടപ്പോഴും സഞ്ജുവിന് അവസരം ലഭിച്ചില്ല. ഏകദിനത്തിലും ധവാന് പകരം സഞ്ജുവിനെ നിയോഗിച്ചേക്കും എന്ന് സൂചനയുണ്ട്. എന്നാൽ, ഓപ്പണറുടെ റോളിലേക്ക് മറ്റുചിലരെ പരിഗണിക്കാനും ഇടയുണ്ട്. ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ എന്നിവരാണ് സെലക്ടർമാരുടെ മനസ്സിലുള്ളത്.