കോഴിക്കോട്: അഖില കേരള ഭവൻസ് ഗെയിംസിൽ ഭാരതീയ വിദ്യാഭവൻ പെരുന്തിരുത്തി 512 പോയന്റുമായി ചാമ്പ്യൻമാരായി. 431 പോയന്റുമായി ഭവൻസ് ചേവായൂർ രണ്ടാം സ്ഥാനവും 280 പോയന്റുമായി ഭവൻസ് ഇരിങ്ങാലക്കുട മൂന്നാംസ്ഥാനവും നേടി. ഭവൻസ് കോഴിക്കോട് കേന്ദ്ര ചെയർമാൻ എ.കെ.ബി. നായർ സമ്മാനദാനം നടത്തി. ഭാരതീയ വിദ്യാഭവൻ പെരുന്തിരുത്തി പ്രിൻസിപ്പൽ ശ്രീജ ഉണ്ണികൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് കെ.കെ. മനോജ്, പി.എസ്. അനീഷ്, ഹനാൻ അഷ്‌റഫ് എന്നിവർ സംസാരിച്ചു.