വാനവാതു: ഓഷ്യാനിയ ഡെവലപ്‌മെന്റ് ഫുട്‌ബോൾ ടൂർണമെന്റിൽ ഇന്ത്യൻ അണ്ടർ-19 ടീം ചാമ്പ്യൻമാരായി. ഫൈനലിൽ ഹെയ്തി അണ്ടർ 19 ടീമിനെ തോൽപ്പിച്ചു (2-0). മൻവീർ സിങ്, വിക്രം പ്രതാപ് സിങ് എന്നിവർ ഗോൾ നേടി.
ആറു രാഷ്ട്രങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ഗ്രൂപ്പ് ബിയിൽ വനവാതു, ന്യൂകാലെഡോണിയ ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ചാമ്പ്യൻമാരായ ടീമിൽ മൂന്ന് മലയാളികളുണ്ട്. സെൻട്രൽ ബാക്ക് മുവാറ്റുപുഴക്കാരൻ മുഹമ്മദ് റാഫി, വിങ്ങർ വയനാട്ടുകാർ സനൂപ്, ഗോൾ കീപ്പർ പരിശീലകൻ അബ്ദുൾ ഹമീദ്. കസ്റ്റംസിൽ പ്രിവന്റീവ് ഇൻസ്പെക്ടറും മുൻതാരവുമാണ് ഹമീദ്.