ന്യൂയോർക്ക്: ഈ മാസം 26-ന് തുടങ്ങുന്ന യു.എസ്. ഓപ്പൺ ടെന്നീസിൽ അമേരിക്കൻ കൗമാരതാരം കൊകൊ ഗാഫ് പങ്കെടുക്കും. ഗാഫിന് വൈൽഡ്കാർഡ് നൽകാൻ തീരുമാനിച്ചതോടെയാണിത്. 15 വയസ്സ് മാത്രമുള്ള ഗാഫ് വിംബിൾഡണിന് യോഗ്യതനേടി ചരിത്രം കുറിച്ചിരുന്നു. മുൻ ലോക ഒന്നാം നമ്പർ താരം വീനസ് വില്യംസിനെ അട്ടിമറിച്ച് നാലാം റൗണ്ടിൽ എത്തുകയും ചെയ്തു.