: വിൻഡീസിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റിനുമുമ്പ് ആർത്തുല്ലസിച്ച് ഇന്ത്യൻ താരങ്ങൾ. പോർട്ട് ഓഫ് സ്പെയിനിലെ തടാകത്തിലാണ് ഇന്ത്യൻ താരങ്ങൾ ഒഴിവുസമയം ചെലവഴിച്ചത്. ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ, ശ്രേയസ് അയ്യർ, രോഹിത് ശർമ, മായങ്ക് അഗർവാൾ, ഖലീൽ അഹമ്മദ് എന്നിവർക്ക് പുറമെ വിൻഡീസ് ഓൾറൗണ്ടർ കീരൺ പൊള്ളാർഡും സംഘത്തിലുണ്ടായിരുന്നു. ശ്രേയസ്സും ധവാനും കയറിൽ തൂങ്ങി വെള്ളത്തിൽ ചാടുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. രോഹിത്, മായങ്ക്, ഖലീൽ എന്നിവർ വ്യത്യസ്ത ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.