ന്യൂഡല്‍ഹി: ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിവിധ കായികയിനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് 12 ഒളിമ്പ്യന്മാരടക്കം 15 നിരീക്ഷകരെ കേന്ദ്ര കായികമന്ത്രാലയം ചുമതലപ്പെടുത്തി. മൂന്നു മലയാളികള്‍ - പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ് (അത്‌ലറ്റിക്‌സ്), ഐ.എം. വിജയന്‍ (ഫുട്‌ബോള്‍) - എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്.
ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര (ഷൂട്ടിങ്), അപര്‍ണ പോപ്പട്ട് (ബാഡ്മിന്റണ്‍), മേരി കോം, അഖില്‍കുമാര്‍ സിങ് (ബോക്‌സിങ്), ജഗ്ബീര്‍ സിങ് (ഹോക്കി), സോംദേവ് ദേവ് വര്‍മന്‍ (ടെന്നീസ്), ഒളിമ്പിക് വെങ്കലമെഡല്‍ ജേത്രി കര്‍ണം മല്ലേശ്വരി (ഭാരോദ്വഹനം), സുശീല്‍കുമാര്‍ (ഗുസ്തി), ഖാസന്‍ സിങ് (നീന്തല്‍), കമലേഷ് മേത്ത (ടി.ടി), സഞ്ജീവ് കുമാര്‍ സിങ് (അമ്പെയ്ത്ത്) എന്നിവരാണ് മറ്റു നിരീക്ഷകര്‍. ടീം തിരഞ്ഞെടുപ്പ്, ദേശീയ ക്യാമ്പ് നടത്താനുള്ള വിദഗ്‌ധോപദേശം, പരിശീലക പദ്ധതികള്‍ തുടങ്ങി കായിക ഉന്നമനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളില്‍ കേന്ദ്ര കായികമന്ത്രാലയം, സായ്, ഒളിമ്പിക് അസോസിയേഷന്‍, ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ എന്നിവയെ സഹായിക്കുകയാണ് ഇവരുടെ ചുമതല.